കോന്നി റീജിയണൽ സർവീസ് സൊസൈറ്റിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തി

konnivartha.com: കോന്നി റീജിയണൽ സർവീസ് ബാങ്കിലെ (RCB)നിക്ഷേപകരായിട്ടുള്ള സാധാരണക്കാരായ സഹകാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്ക് ഭരണസമിതിക്കെതിരെ ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ :വി. എ സൂരജ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ്‌ രഞ്ജിത്ത് മാളിയേക്കൽ അധ്യക്ഷത വഹിച്ചു .മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി, വൈസ് പ്രസിഡന്റ്‌ കണ്ണൻ ചിറ്റൂർ ,സെക്രട്ടറി അജിത്കുമാർ, ട്രഷറര്‍ രാഹുൽ, യുവമോർച്ച ജില്ലാ സെക്രട്ടറി വൈശാഖ്, സുജിത് ബാലഗോപാൽ, പ്രസന്നൻ അമ്പലപ്പാട്ട്, സുരേഷ് കവുങ്കൽ, ആശ ഹരികുമാർ, വിക്രമൻ, സന്തോഷ്‌ എന്നിവർ പങ്കെടുത്തു

Read More

നിക്ഷേപം തിരികെക്കിട്ടിയില്ല : കോന്നിയില്‍ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  konnivartha.com: കോന്നി റീജിയണൽ സഹകരണ സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് കുടുംബം പറയുന്നു . മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിച്ച നിഗമനത്തില്‍ കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) കോട്ടയം മെഡിക്കല്‍ കോളേജിലെ വെൻ്റിലേറ്ററിൽ കഴിയുകയാണ്.കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്.   മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.ഇന്നലെയും പണം ചോദിച്ച് ആനന്ദൻ ബാങ്കിൽ പോയിരുന്നുവെന്നും എന്നാൽ പണം കിട്ടിയില്ലെന്നും മകൾ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഈ മനോവിഷമത്തിൽ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തിൽ ഗുളികകൾ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകൾ പറയുന്നു ആനന്ദൻ മൂന്ന് മാസത്തെ പലിശ തുക വാങ്ങി ഇന്നലെ മടങ്ങിയിരുന്നു . ബാങ്കിൽ ലക്ഷങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്.…

Read More