konnivartha.com: ആനപ്രേമികളുടെ ഇടയില്‍ പേരെടുത്ത പേരാണ് കോന്നി സോമൻ എന്ന ഗജരാജൻ .കോന്നി ആനത്താവളത്തില്‍ നിന്നും സോമനെ കോട്ടൂര്‍ക്ക് കൊണ്ട് പോയി എങ്കിലും ” ആനകളുടെ ആശാനുള്ള’ ലോക ഗജരാജപ്പട്ടത്തിനായി ഗിന്നസ് റെക്കോഡിലേക്ക് സോമന്‍ ചിഹ്നം വിളിച്ചു കയറുകയാണ് . കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ കോന്നി സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഒത്ത ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്സ് കഴിഞ്ഞതോടെയാണ് വനം വകുപ്പ് ഗിന്നസ് പട്ടം നേടാനുള്ള അപേക്ഷ തയാറാക്കുന്നത് . അല്പം കാഴ്ചക്കുറവുണ്ടെങ്കിലും ഇപ്പോഴും പൂർണ ആരോഗ്യവാനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാനയെന്ന ഗിന്നസ് റെക്കോഡിനായാണ് സോമനും വനം വകുപ്പും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 82 വയസ്സുള്ള ദാക്ഷായണിയായിരുന്നു ഏറ്റവും…
Read Moreടാഗ്: konni soman
സഹ്യന്‍റെ മക്കളുടെ ഇടത്താവളം : കോന്നി ആനക്കൂടിന് എൺപതാണ്ട് പഴക്കം
KONNI VARTHA.COM : കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്. 1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ…
Read More