കോന്നി താലൂക്ക് വികസന സമിതി യോഗം ഈ മാസം ഏഴിന് കോന്നി വാര്‍ത്ത : കോന്നി താലൂക്ക് തല വികസന സമിതിയുടെ ജനുവരി മാസത്തെ യോഗം ഈ മാസം ഏഴിന് രാവിലെ 10.30 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0468 2240087, ഇ മെയില്‍- konnitalukoffice@gmail.com
Read More