കോന്നി കരിയാട്ടത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു

konnivartha.com: കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.സംഘാടക  സമിതി   രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക്…

Read More

കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു(02/07/2025 )

konnivartha.com :കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ(5) ചരിഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.പോസ്റ്റ്‌ മോര്‍ട്ടം  നടത്തിയാലെ രോഗ കാരണം കണ്ടെത്താന്‍ കഴിയൂ . വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്.   ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്.വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട്‌ . പോസ്റ്റ്‌ മോര്‍ട്ടം  റിപ്പോര്‍ട്ടുകള്‍ ഒന്നും…

Read More

സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

  konnivartha.com: യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുമ്പില്‍ മഴക്കാലത്ത്‌ തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന്‍ ഗ്രാമത്തില്‍ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും കടന്നു വരാം . ജല കണങ്ങള്‍ ധാര ധാരയായി താഴേക്ക് പതിക്കുമ്പോള്‍ അതിലേക്ക് തല വെച്ചൊരു കുളി ആരും കൊതിക്കും . പാറകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ സൂക്ഷിക്കുക . കല്ലേലി ചെളിക്കുഴിയില്‍ മഴക്കാലമായാല്‍ സഞ്ചാരികളുടെ വരവ് ആണ് . പാറയില്‍ നിന്നും തുള്ളി ചാടി എത്തുന്ന വെള്ളം ദേഹത്ത് വീഴുമ്പോള്‍ ആ കുളിരില്‍ ഏവരും മറന്നു നിന്ന് പോകും . വനം അടുത്ത് തന്നെ ഉള്ളതിനാല്‍ ആ കുളിരും ലഭിക്കും . അഴകായി ഒഴുകി എത്തുന്ന ചെറു തോട്ടില്‍ നിന്നും ആണ്…

Read More

കോന്നി ഇക്കോ ടൂറിസം വികസനത്തിന് വിപുലമായ പദ്ധതികള്‍

  konnivartha.com: കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി-അടവി-ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചു വരെ പ്രവേശനം എന്നത് കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും പരിശീലനം നല്‍കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്നും ജംഗിള്‍ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനു യോഗത്തില്‍ തീരുമാനിച്ചു. അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്…

Read More

ബ്രട്ടീഷ് തനിമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം

ബ്രട്ടീഷ് പഴമ നിലനിർത്തി കോന്നിയിലെ ബംഗ്ലാവ് : ടൂറിസം സാധ്യതയില്‍ ഇടം നല്‍കണം കോന്നി വാര്‍ത്ത ഡോട്ട് കോം എഡിറ്റോറിയല്‍ : രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോക്ഷിക്കുമ്പോള്‍ ബ്രട്ടീഷ് ഭരണകാലത്തെ ചില ശേഷിപ്പുകള്‍ കോന്നിയില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു . 200 വര്‍ഷത്തോളം പഴക്കം ഉള്ള കോന്നിയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് (ഐ ബി ) കൂടി കോന്നിയിലെ ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കണം എന്നു കോന്നി വാര്‍ത്ത ഡോട്ട് കോം അഭിപ്രായപ്പെടുന്നു . ബോർഡി ലോൺ സായിപ്പ് വനംവകുപ്പ് മേധാവിയായിരുന്നപ്പോഴാണ് ഇവിടെ ബംഗ്ലാവ് പണിയുന്നത്. ആറ്റുതീരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ കണ്ടെത്തി ബംഗ്ലാവുകൾ പണിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു . സമുദ്രനിരപ്പിൽനിന്നു 1000 മീറ്റർ പൊക്കത്തിലാണ് ബംഗ്ലാവ് പണിതിരിക്കുന്നത്. ബംഗ്ലാവ് മുരുപ്പെന്നാണ് നാട്ടിൽ അറിയപ്പെടുന്ന ഓമനപ്പേര്. കോന്നിയിലെ തടി വ്യാപാരവുമായി ബന്ധപ്പെട്ടും ഏറെ ചരിത്രം ഉള്ള…

Read More

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല

കോന്നിയിലെ ഓണനാളുകളിൽ ഇപ്പോൾ പാക്കനാർ കളി ഇല്ല : പാക്കനാര്‍ കലയുടെ കുലപതിയ്ക്ക് പെൻഷനും ഇല്ല കോന്നി :പാക്കനാര്‍കളിയെന്ന പ്രാചീന നാടന്‍കലാരൂപം അന്യംനില്‍ക്കാതിരിക്കാന്‍ ജീവിതം സമര്‍പ്പിച്ച കലാകാരനാണ് കോന്നി അരുവാപ്പുലം മിച്ച ഭൂമി കോളനിയില്‍ താമസിക്കുന്ന ഭാസ്കരന്‍.ചെണ്ട വിദ്വാന്‍ കൂടിയായ ഭാസ്കരന്‍ അടക്കമുള്ള കുടുംബക്കാര്‍ പാക്കനാരു കളി ഓണക്കാലത്ത് ആണ്നടത്തിയിരുന്നത് . ഓരോ വീടും കയറി ഇറങ്ങി അസുരവാദ്യത്തിന്റെ താളത്തോടെ മുഖത്ത് പാള കോലം കെട്ടി ദേശത്തിന്റെ പിണി (ദോഷവും ബാധയും ) ഒഴിപ്പിക്കുവാൻ പാട്ടുപാടി ആടിക്കളിച്ചിരുന്നു .ഒരു പ്രതിഫലവും കൂടാതെ വീടുകള്‍ കയറി ഇറങ്ങി കൊട്ടി പാടുന്നു .കോന്നി മേഖലയിൽ പാക്കനാർ പാട്ടും കളിയും അറിയാവുന്ന ഒരേ ഒരു കലാകാരൻ ഇപ്പോൾ ഭാസ്കരൻ മാത്രമാണ് . നാടന്‍ കലാകാരന്മാരെ സര്‍ക്കാര്‍ വേണ്ടത്ര നിലയില്‍ പരിഗണിക്കുന്നില്ല എന്ന പരാതി ഉയരുമ്പോള്‍ ഈ കലാകാരന് പെന്‍ഷന്‍ അടക്കമുള്ള ന്യായമായ…

Read More

ഇത് കോന്നി കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ്

ചരിത്രത്തിന്റെ സ്‌മൃതി പഥങ്ങളിൽ രാജവംശത്തിന്റെ കഥ പറയുന്ന നാട് . ചരിത്രവും ഐതിഹ്യവും വിശ്വാസവും കെട്ടി പിണഞ്ഞുകിടക്കുന്ന ഭൂമിക സാഹിത്യസപരസ്യകൊണ്ട് കൈരളിയെ സംമ്പുഷ്ടമാക്കിയ കോന്നിയൂർ . കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ് . ഇത് കോന്നി . കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു.…

Read More