അച്ചൻകോവിൽ കോന്നി റോഡ് നന്നാക്കാനായി രാഷ്ട്രപതിക്ക് വരെ നിവേദനം

  konnivartha.com; ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഉപകരിക്കുന്ന കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ചെമ്പനരുവി പി.സതീഷ്‌കുമാർ രാഷ്ട്രപതിക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്കായി ഈ വിഷയം നൽകിയിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡന്റിന്റെ ഓഫീസിൽനിന്ന് മറുപടിയും കിട്ടി.തമിഴ്‌നാട്ടിൽനിന്നും പത്തനംതിട്ട ജില്ലയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴിയാണിത്. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ പണം അനുവദിച്ചിരുന്നു.ഈ റോഡിൽപ്പെട്ട കല്ലേലി കാവൽപുര മുതൽ അച്ചൻകോവിൽ വരെയുള്ള 35 കിലോമീറ്റർ വനനിയമങ്ങൾ കാരണം വീതികൂട്ടി നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്.

Read More

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് തുടക്കം

  സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് തുടക്കം. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ പത്ത്‌ വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ന്‌ അവസാനിക്കും.ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ രണ്ട്‌ ഘട്ടം. ആദ്യഘട്ടം 15നാരംഭിച്ച്‌ 23ന് അവസാനിക്കും.ശനിയാഴ്‌ചയും പരീക്ഷയുണ്ടാകും.അവധിക്ക്‌ ശേഷം ജനുവരി ആറിനും പ്ലസ്‌ വണ്ണിനും പ്ലസ്‌ ടുവിനും ഒരു പരീക്ഷ വീതം നടക്കും. ക്രിസ്‌മസ് അവധിക്ക്‌ 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല്‌ വരെയാണ്‌ അവധി.  

Read More

അരുവാപ്പുലം കേന്ദ്രമാക്കി കർഷക സംഘം രൂപീകരിച്ചു

  konnivartha.com; അരുവാപ്പുലത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘം രൂപീകരണ യോഗം നടന്നു . അരുവാപ്പുലം പടപ്പയ്ക്കലില്‍ നടന്ന രൂപീകരണ യോഗത്തില്‍ ഗീവർഗീസ് സാമുവൽ അധ്യക്ഷത വഹിച്ചു . സ്വതന്ത്ര ചിന്താഗതിയോടെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്ന കര്‍ഷക സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സുവി കെ വിക്രം സംസാരിച്ചു .നിരവധി കര്‍ഷകര്‍ പങ്കെടുത്തു .യോഗത്തില്‍ ഉമ്മർ റാവുത്തർ നന്ദി രേഖപ്പെടുത്തി . ഗീവർഗീസ് സാമുവൽ (പ്രസിഡന്റ്) , കെ ആർ പ്രസാദ് , ഷംസുദ്ദീൻ എ , സുനിൽകുമാർ എസ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സുവി കെ വിക്രം ( സെക്രട്ടറി) ജോയിൻ സെക്രട്ടറിമാരായി ജയശ്രീ പിജെ, സദാശിവൻ നായർ സി പി, ഷാജി മുഹമ്മദ് എന്നിവരെയും  ഇ ഉമ്മർ റാവുത്തറെ ട്രഷററായും  യോഗം തിരഞ്ഞെടുത്തു .   ഷിബു…

Read More

ആയിരത്തോളം പേരുടെ രാപകൽ അധ്വാനം; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം :ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം

  ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധസേനയിൽ പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം 300 പേരടങ്ങുന്ന സംഘത്തെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430 എന്നിങ്ങനെയും സേനാംഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ ചെയർപേഴ്സനും അടൂർ ആർ ഡി ഓ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിശുദ്ധ സേന പ്രവർത്തിക്കുന്നത്. പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത്. 1200 ലോഡിലധികം മാലിന്യങ്ങൾ ഇതിനകം നീക്കി കഴിഞ്ഞു. മാലിന്യം ശേഖരിക്കാൻ ആയി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി ഇരുപത്തിനാല് ട്രാക്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതതിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇൻസീനറേറ്ററുകളിലേക്ക് കൈമാറുന്നു. ഇതിന് നേതൃത്വം നൽകാൻ ഓരോയിടത്തും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്…

Read More

മാധ്യമ പ്രവര്‍ത്തകന്‍ ജി. വിനോദ് (54) അന്തരിച്ചു

    മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ ലേഖകനുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്. മെഡിക്കൽ കോളജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫിസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഭാര്യ: സിന്ധു സൂര്യകുമാർ (എക്സിക്യുട്ടീവ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്). മകൻ: ഇഷാൻ (ശ്രീകാര്യം ഇടവക്കോട് ലക്കോൾ ചെമ്പക സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി). ആഭ്യന്തര വകുപ്പും പൊലീസുമായി ബന്ധപ്പെട്ടും മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും ജി.വിനോദ് പുറത്തുകൊണ്ടുവന്നു. എംസി റോഡിൻ്റെ നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ കരാർത്തുക ലഭിക്കാത്തിന്റെ പേരിൽ പതിബെൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ ലീ സീ ബിൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മലേഷ്യയിലും ഇതര സംസ്ഥാന ലോട്ടറികളിലെ…

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യു ഡി എഫിന് : 12 ഡിവിഷനില്‍ വിജയിച്ചു

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍ വന്നു ചേര്‍ന്നു .5 ഡിവിഷനുകള്‍ എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്നപ്പോള്‍ എന്‍ ഡി എയ്ക്ക് ഒരു ഡിവിഷന്‍ പോലും ലഭിച്ചില്ല . പ്രധാന മത്സരം നടന്ന പള്ളിക്കല്‍ ഡിവിഷനില്‍ യു ഡി എഫിലെ ശ്രീനാദേവികുഞ്ഞമ്മ വിജയിച്ചു . 196 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ട് . ശ്രീനാദേവികുഞ്ഞമ്മയ്ക്ക് 15962 വോട്ടു ലഭിച്ചു . UDF 001 Pulikkeezhu won സാം ഈപ്പൻ 18133 1 – ഏബ്രഹാം തോമസ് (കൊച്ചുമോൻ കൊട്ടാണിപ്രാൽ) 14775 UDF 002 Koipuram won നീതു മാമ്മൻ കൊണ്ടൂർ 17344 1 – ഡോ. ദീപാ മറിയം വറുഗീസ് 13859 UDF 003 Mallappally won ഡോ. ബിജു റ്റി…

Read More

പത്തനംതിട്ട ജില്ലയില്‍ എന്‍ ഡി എ നാല് പഞ്ചായത്ത് ഭരിക്കും

  konnivartha.com; പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ എന്‍ ഡി എ വന്‍ വിജയം കരസ്ഥമാക്കി . നാല് പഞ്ചായത്തുകളുടെ ഭരണം എന്‍ ഡിയില്‍ വന്നു ചേര്‍ന്നു .അയിരൂര്‍,കുറ്റൂര്‍ ,ഓമല്ലൂര്‍ ,പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളുടെ ഭരണം ആണ് എന്‍ ഡി എയ്ക്ക് ലഭിച്ചത് NDA G03013 Ayiroor 16 9 5 2 6 3 NDA G03009 Kuttoor 15 8 5 2 6 2 NDA G03019 Omalloor 15 8 6 2 7 0 NDA G03042 Panthalam-Thekkekkara 15 8 2 4 9

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ യു ഡി എഫ്

  konni vartha.com; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോന്നി ഡിവിഷനില്‍ യു ഡി എഫിലെ എസ് സന്തോഷ്‌ കുമാര്‍ വിജയിച്ചു . എസ്സ് സന്തോഷ്​​കുമാറിന് 15745 വോട്ടു ലഭിച്ചപ്പോള്‍ എല്‍ ഡി എഫിലെ ബിബിന്‍ എബ്രഹാമിന് 11064 വോട്ടും ലഭിച്ചു . ബി ഡി ജെ എസ് സ്ഥാനാര്‍ഥി ജഗത്പ്രിയ പി മൂന്നാം സ്ഥാനത്ത് എത്തി 3547 വോട്ടു നേടിയപ്പോള്‍ എന്‍ സി പിയിലെ ബെന്നി ഫിലിപ്പിന് 578 വോട്ടുകള്‍ നേടാനായി .

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് : എല്‍ ഡി എഫും യു ഡി എഫും 7 സീറ്റില്‍ വിജയിച്ചു :എന്‍ ഡി എ യ്ക്ക് സീറ്റില്ല

  konnivartha.com; കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഏഴു സീറ്റില്‍ വിജയിച്ചു . എന്‍ ഡി യ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല . പുതിയ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ യു ഡി എഫിലെ സുലേഖ വി നായർ വിജയിച്ചു . കോന്നി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആണ് . സി പി എമ്മിലെ തുളസീമണിയമ്മയെ ആണ് സുലേഖ പരാജയപ്പെടുത്തിയത് . എന്‍ ഡി യിലെ രജനി കുമാരിയ്ക്ക് 767 വോട്ടു ലഭിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജോ മോഡി കോന്നി താഴം വാര്‍ഡില്‍ നിന്നും വിജയിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഇളകൊള്ളൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ചു . കോന്നി ടൌണില്‍ ഗീത എല്‍ ഡി എഫില്‍ നിന്നും വിജയിച്ചു . UDF 001 Mylapra…

Read More

പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു : എല്‍ ഡി എഫിന് 5 സീറ്റ് മാത്രം

  konnivartha.com; ഇടതു പക്ഷ ഭരണത്തില്‍ ഉണ്ടായിരുന്ന കോന്നി പ്രമാടം പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിച്ചു . പത്തു സീറ്റില്‍ യു ഡി എഫ് വിജയിച്ചു . എല്‍ ഡി എഫിന് അഞ്ചു സീറ്റും എന്‍ ഡി എയ്ക്ക് മൂന്നു സീറ്റും ലഭിച്ചു . എന്‍ ഡി എ സ്ഥാനാര്‍ഥികളായ ഭാര്യയും ഭര്‍ത്താവും ജയിച്ചു . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇവിടെ വിജയിച്ചു . UDF 001 MAROOR won സുശീല അജി 396 3 – മിനി അജിത്ത് 384 UDF 002 VALAMCHUZHI won പ്രസന്നകുമാരി 356 3 – ശോഭന കുമാരി പി ജി (ശോഭ ശ്രീകുമാർ) 289 UDF 003 MALLASSERY won ലൂയിസ് പി സാമുവേൽ 444 1 – മീന എം നായർ 359 NDA…

Read More