konnivartha.com; കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കിയശേഷം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചുമതലയുളള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read Moreടാഗ്: konni vartha
ലോക എയ്ഡ്സ് ദിനാചരണ റാലി : ഡിസംബര്‍ ഒന്നിന് കോന്നിയില്‍ സംഘടിപ്പിക്കും
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ റാലി ഡിസംബര്‍ ഒന്നിന് കോന്നിയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ വിവിധ ആരോഗ്യപരിപാടികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 2026 ജനുവരിയില്‍ നടക്കുന്ന അശ്വമേധം പരിപാടിയില്‍ പരിശീലനം ലഭിച്ച വോളണ്ടിയര്‍മാര്‍ ഗൃഹ സന്ദര്‍ശനത്തിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കും. ഏകാരോഗ്യ പരിപാടിയുടെ ഭാഗമായി സാമൂഹ്യ അധിഷ്ഠിത സംയോജിത രോഗ നിരീക്ഷണത്തിന് ഉദ്യോഗസ്ഥതലത്തിലുള്ള പരിശീലനം വൈകാതെ പൂര്‍ത്തിയാകും. യോഗത്തില്‍ ആന്റിബയോട്ടിക് സാക്ഷരതായജ്ഞത്തിന്റെ ഭാഗമായ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം) ഡോ. എസ് ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. സേതുലക്ഷ്മി, ഡോ. കെ ജീവന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreതദ്ദേശ പൊതുതിരഞ്ഞെടുപ്പ് : പ്രധാന അറിയിപ്പുകള്
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീന് തയ്യാറായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീന് തയ്യാറായതായി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു. ജില്ലയില്‍ 2,180 കണ്ട്രോള് യൂണിറ്റും 6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍ കലക്ടറേറ്റ് പരിസരത്തെ ഇലക്ഷന് വെയര്‍ഹൗസ് സ്ട്രോംഗ് റൂമില്‍ നിന്ന് വിതരണം ചെയ്യും. നവംബര്‍ 29 ന് രാവിലെ 9.30 ന് പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലെയും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെയും വോട്ടിംഗ് മെഷീനുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിക്കും. നവംബര്‍ 30 ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂര്‍ ബ്ലോക്കിലെയും ഡിസംബര്‍ ഒന്നിന് പന്തളം,…
Read Moreഇന്ന് മല ചവിട്ടിയത് 79,442 പേർ; 11 ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം
ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല് തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും
konnivartha.com; അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. “പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ…
Read Moreതദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാരൊക്കെ എന്ന് അറിയാം
konnivartha.com; തദ്ദേശതിരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ഥികളാരൊക്കെ എന്നറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://www.sec.kerala.gov.in/ele…/candidate/viewCandidate ലിങ്ക് ക്ലിക്ക് ചെയ്ത് ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ രേഖപ്പെടുത്തി Captcha ടൈപ് ചെയ്ത് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പേര്, വയസ്, ജെന്‍ഡര്‍, വീട്ടുപേര്, ഫോട്ടോ, രാഷ്ട്രീയ പാര്‍ട്ടിയും ചിഹ്നവും, സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശ പത്രിക, പത്രികയോടൊപ്പം സമര്‍പ്പിച്ച വിശദാംശങ്ങള്‍ എന്നിവ കാണാന്‍ സാധിക്കും. തദ്ദേശസ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്താനുള്ള കോളത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ പേര് ‘G’ എന്ന അക്ഷരത്തിലും ബ്ലോക്ക് പഞ്ചായത്തുകളുടെ പേര് ‘B’ എന്ന അക്ഷരത്തിലും ജില്ലാ പഞ്ചായത്തിന്റെ പേര് ‘D’ എന്ന അക്ഷരത്തിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റികളുടേത് ‘M’ എന്ന അക്ഷരത്തിലും കോര്‍പറേഷനുകളുടേത് ‘C’ എന്ന അക്ഷരത്തിലുമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
Read Moreമൊബൈൽ പാസ്പോർട്ട് സേവാ വാൻ സേവനം
മൊബൈൽ പാസ്പോർട്ട് സേവാ വാൻ ഡിസംബറിൽ തിരുവനന്തപുരത്തും, കൊല്ലത്തും konnivartha.com; കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് മൊബൈൽ പാസ്പോർട്ട് സേവാ വാൻ വിന്യസിക്കും. 2025 ഡിസംബർ രണ്ട് മുതൽ ഡിസംബർ നാല് വരെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ഡിസംബർ 16 മുതൽ 18 വരെ ചടയമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും. അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി പ്രസ്തുത സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന മൊബൈൽ പാസ്പോർട്ട് സേവാ വാനിനായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും. പാസ്പോർട്ട് സേവനങ്ങൾ കൂടുതൽ സമയബന്ധിതവും പ്രാപ്യവും പൗര സൗഹൃദപരവുമാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധത ഈ സംരംഭം വീണ്ടും ഉറപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ…
Read Moreഇന്ന് പന്ത്രണ്ട് വിളക്ക് ആഘോക്ഷം :ക്ഷേത്രങ്ങള്‍ ഒരുങ്ങി
konnivartha.com; 12 മാസത്തിലൊരിക്കൽ നവംബർ മധ്യത്തിൽ മലയാള മാസമായ വൃശ്ചിക മാസത്തില്‍ 1 മുതല്‍ 12 ദിവസം നടന്നു വരുന്ന പ്രധാന ചടങ്ങുകളില്‍ വിശേഷാല്‍ ചടങ്ങ് ആണ് ക്ഷേത്രങ്ങളില്‍ പന്ത്രണ്ടു വിളക്കായി ആഘോഷിക്കുന്നത് . ഇന്ന് വൃശ്ചികം പന്ത്രണ്ടു ആയതിനാല്‍ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് വിളക്ക് ആഘോക്ഷം നടക്കും . രാവിലെ മുതലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിക്കുന്നത് ആണ് പ്രധാന ചടങ്ങ് . അന്തകാരമകന്ന് ജീവിതത്തില്‍ പ്രകാശം തെളിഞ്ഞു വിളയാടാന്‍ ആണ് വിശേഷാല്‍ വിളക്കുകള്‍ തെളിയിക്കുന്നത് . ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെരാതില്‍ വിളക്കുകള്‍ തെളിയിക്കും . മധ്യ തിരുവിതാംകൂറില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ആണ് പന്ത്രണ്ടു വിളക്ക് മഹോത്സവത്തിന് പ്രാധാന്യം . 12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പൂജകൾ നടത്തിയതിന്റെ ഓർമ്മയിലാണത്രെ…
Read Moreകോന്നി പഞ്ചായത്ത് :മഠത്തില്‍കാവ് വാര്‍ഡില്‍ അഞ്ചു സ്ഥാനാര്‍ഥികള്‍ :തീ പാറും
konnivartha.com; തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്നത് അഞ്ചു സ്ഥാനാര്‍ഥികള്‍ . പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതും ഈ വാര്‍ഡില്‍ ആണ് . രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് ഉണ്ട് . ഇടതു മുന്നണി സ്ഥാനാര്‍ഥിയായി ( സി പി ഐ ) കെ ജി ശിവകുമാര്‍ കേജീസും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സഹോദരന് കെ ജി ഉദയകുമാറും മത്സരിക്കുന്നു . സി പി എം നേതാവും മങ്ങാരം വാര്‍ഡിലെ മുന്‍ മെമ്പറുമായ ഉദയകുമാര്‍ ഇടയാടിയില്‍ സ്വതന്ത്ര ചിഹ്നത്തില്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് മെമ്പറുമായ പ്രവീണ്‍ വി പി (പ്രവീണ്‍ പ്ലാവിളയില്‍ ) കൈപ്പത്തി അടയാളത്തില്‍ ഈ വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ പി ആര് രതീഷ് താമര അടയാളത്തില്‍ ജന…
Read Moreസ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും പ്രസിദ്ധീകരിച്ചു തുടങ്ങി
konnivartha.com; തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രവും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി https://sec.kerala.gov.in/election/candidate/viewCandidate
Read More