konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണത്തിന്റെ ഭാഗമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലത്തല, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. കൃഷ്ണകുമാർ,ലൈബ്രേറിയൻബി. ശശിധരൻ നായർ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു
Read Moreടാഗ്: konni
മണ്ണാറകുളഞ്ഞി കോന്നി റോഡ്: നിർമ്മാണ പ്രവർത്തികൾ ഉടന്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ
konnivartha.com:പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണ്ണാറകുളഞ്ഞി മുതൽ കോന്നിവരെയുള്ള റീച്ചിൽ പൂർത്തീകരിക്കുവാനുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു നൽകിയ ഇളകൊള്ളൂര്‍ കത്തോലിക്കാ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമാണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നൽകമെന്നും KSTP എക്സിക്യൂട്ടിവ് എഞ്ചിനീയർക്കു എം എൽ എ നിർദേശം നൽകി. കോടതി വ്യവഹാരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാതെ കിടക്കുന്ന മൈലപ്ര രണ്ടാം കലുങ്കിലെ നിർമ്മാണവും മൈലപ്ര ജംഗ്ഷനിലെ കലുങ്കിന്റെ നിർമ്മാണവും കോടതി ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിനു യോഗം തീരുമാനിച്ചു.കോന്നി മാമ്മൂട് ജംഗ്ഷനിൽ പൊളിച്ചു പണിയുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തി വേഗത്തിൽ…
Read Moreകോന്നിയില്‍ പി.എൻ. പണിക്കർ അനുസ്മരണം നടന്നു : പുസ്തകക്കൂട്ടിലേക്ക് പുസ്തകം നൽകി
konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാ മാസാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ജി.സന്തോഷ് നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ , ഇ.ജെ. വർഗീസ്, ബി.ശശിധരൻ നായർ ,ജി.രാജൻ , അഞ്ജിത . എസ് എന്നിവർ സംസാരിച്ചു. പുസ്തകക്കൂട്ടിലേക്ക് ജി. സന്തോഷ്, എസ്. കൃഷ്ണകുമാർ എന്നിവർ പുസ്തകം നൽകി.
Read Moreകോന്നി മെഡിക്കൽ കോളേജ് : ഡിസംബറില്‍ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കും
konnivartha.com: കോന്നി മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികൾ 2024 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന് പ്ലാന്‍ തയ്യാറാക്കുന്നതിനും എം എൽ എ നിർദ്ദേശിച്ചു.ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന എച്ച് ഡി എസ് യോഗത്തിലാണ് തീരുമാനമായത്. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പിനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്. രോഗികള്‍ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഒപ്പറേഷന്…
Read Moreഅയല്‍വീട്ടില്‍ ഒരു മരം പദ്ധതി ഉദ്ഘാടനം നടന്നു
konnivartha.com: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോന്നി ഗാന്ധിഭവന് ദേവലോകത്തിന്റെയും കോന്നി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണവും, അയല്‍വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, വൃക്ഷം നല്കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമേകുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പത്തനാപുരം ഗാന്ധിഭവന് കേരളത്തിലെ മുഴുവന്‍ വീടുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍വീട്ടില്‍ ഒരു മരം പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും സ്നേഹപ്രയാണം 497-ാമത് ദിന സംഗമവും നടന്നു. കോന്നിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വനിത കമ്മീഷന് മുന്‍ മെമ്പറും ഗാന്ധിഭവന് ചെയര്‍പേഴ്സനുമായ ഡോ. ഷാഹിദകമാല്‍ പദ്ധതി അവതരണവും ആമുഖ സന്ദേശവും നല്കി. പദ്ധതിദിനാചരണത്തിന്റെയും സ്നേഹപ്രയാണം 497-ാം ദിന സംഗമത്തിന്റെയും ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകനും മുന്‍ ഡയറ്റ് അദ്ധ്യാപകനുമായ ജി. സ്റ്റാലിന് നിര്‍വഹിച്ചു. അയല്‍വീട്ടില്‍ ഒരുമരം പദ്ധതിയുടെ…
Read Moreകൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളിലെ വാഹന ലേലം
konnivartha.com: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു. വാഹനങ്ങളിന്മേല് ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഫോണ്‍ :0468-2222630.
Read Moreപ്രതിഭകളുടെ സംഗമ വേദിയായി കോന്നി മെറിറ്റ് ഫെസ്റ്റ്
konnivartha.com/ കോന്നി : വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യവും അത്തരം മാറ്റങ്ങളിലേക്ക് പോകുന്ന കാലം വിദൂരമല്ല അതിനായി പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത്, +2 ക്ലാസുകളിൽ എല്ലാ വിഷയത്തിനും A+ വാങ്ങിയ കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ, എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങി വിജയിച്ചവർ, റാങ്ക് ജേതാക്കൾ, സിവിൽ സർവ്വീസ് റാങ്ക് ജേതാക്കൾ തുടങ്ങിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മനുഷ്യന്റെ ഉയരം അവന്റെ വിദ്യയുടെ ആഴം അനുസരിച്ചാണ്. വിദ്യയെന്നത് പുസ്തകങ്ങളിൽ നിന്നും കാണാതെ പഠിയ്ക്കുന്നതാണെന്ന് കരുതുന്നതും തെറ്റാണ് ജീവിത യാത്രയിലെ വിവേകത്തെ വിദ്യയായി കുരുതി മുന്നേറണമെന്ന് പ്രതിഭകളുമായി സംവദിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ…
Read Moreമാറ്റത്തിന്റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ
konnivartha.com: കോന്നി : പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തികളുടെ ശോഭയോടെയാണ് അധ്യയനവർഷാരംഭമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ ആണ് മണ്ഡലത്തിലെ സ്കൂളുകൾക്കായി ആവിഷ്കരിച്ചത്. 1.20 കോടി രൂപക്ക് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, മലയാലപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ, പ്രമാടം ഗവൺമെന്റ് എൽ പി സ്കൂൾ,മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. കിഫ്ബിയിൽ നിന്നും അഞ്ചുകോടി രൂപ ചെലവിൽ കോന്നി ഗവ ഹയർസെക്കൻഡറി സ്കൂൾ, 3 കോടി രൂപക്ക് കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ VHSE ബ്ലോക്ക് ,3 കോടി രൂപക്ക് മാരൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ…
Read Moreമാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന്:ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ
കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് konnivartha.com: : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നല്‍കും .യോഗത്തിൽ ഫാദർ സിനോയ് അദ്ധ്യക്ഷത വഹിക്കും . മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ് നിർവഹിക്കും . വിവിധ സോണുകളിലെ വൈദികർ കെ സി സി ഭാരവാഹികൾ അധ്യാപകർ യോഗത്തിൽ പങ്കെടുക്കുംഎന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിനി…
Read Moreപത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന്
konnivartha.com: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ് ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്മാന് റോബിന് പീറ്റര്‍ അറിയിച്ചു . പത്ത് ,പ്ലസ് ടൂപരീക്ഷകളില് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ കോന്നി നിയോജകമണ്ഡലത്തില്‍ താമസിക്കുന്നവരോ കോന്നി നിയോജകമണ്ഡലത്തിലെ സ്കൂളില്‍ പഠിച്ചതോ ആയ വിദ്യാര്‍ഥികളെ ആണ് ആദരിക്കുന്നത് . സിവില്‍ സര്‍വീസ് പരീക്ഷകളില്‍ റാങ്ക് ജേതാക്കളെയും പുരസ്കരിക്കും 700 വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ ആദരിക്കും .
Read More