തുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

  konnivartha.com: മുട്ടത്ത് വർക്കി വിദ്യാപീഠം പുരസ്കാരം ലഭിച്ച രചയിതാവ് തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ,ഇ.ജെ.വർഗീസ്,  ശ്രീക്കോട്ടൂർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി എന്നിവർ സംസാരിച്ചു.

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം

  konnivartha.com:  ആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും   കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും  പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും . കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും . രാജേന്ദ്രനാഥ്‌ കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും . ട്രഷറര്‍ ജി രാമകൃഷ്ണപിള്ള , എം കെ ഷിറാസ് , എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും . തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും ആകാശവാണി  തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75 – വാര്‍ഷിക…

Read More

കോന്നിയില്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയി

  വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കെ എസ് ആര്‍ ടി സി ബസ്സ്‌ ഡ്രൈവര്‍ ദീർഘ ദൂര ബസ്സ് സംസ്ഥാന പാതയിൽ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തു konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി ജംഗ്ഷൻ സമീപത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസ് സംസ്ഥാനപാതയില്‍ അപകടകരമായ രീതിയിൽ പാർക്ക് ചെയ്തതായി പരാതി. യാത്രക്കാരെ ഏതു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിപ്പിക്കണം എന്ന് തീരുമാനിക്കുന്നത്‌ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ “ലാക്ക്” ആണ് . ഹോട്ടലുകാരും ഡ്രൈവറും തമ്മില്‍ ഉള്ള രഹസ്യ ധാരണ ഉണ്ട് . ഹോട്ടലിന് മുന്നില്‍ ബസ്സ്‌ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങും കണ്ടക്ടര്‍ യാത്രക്കാരോട് പറയും പത്തു മിനിട്ട് ഇരുപതു മിനിട്ട് സമയം ഉണ്ട് .ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാം എന്ന് . ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വിഭവ സമര്‍ഥമായ ഭക്ഷണം നല്‍കും…

Read More

കോന്നി ജോബ് സ്റ്റേഷന്‍ അറിയിപ്പ് : 35,000 തൊഴില്‍ അവസരങ്ങള്‍

  konnivartha.com: കേരളാ സർക്കാരിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ നിയന്ത്രിയ്ക്കുന്ന കോന്നി ജോബ് സ്റ്റേഷനിലൂടെ 35,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണ് എന്ന് കോന്നി ജോബ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു . കേരളത്തിന് അകത്തും പുറത്തുമായുള്ള ഏകദേശം 35,000 ഒഴിവുകൾ ആണ് ഇപ്പോൾ നിലവിലുള്ളത്. പ്ലസ് ടു / ഐ.ടി.ഐ മുതൽ വിദ്യാഭാസ യോഗ്യതയുള്ളവർക്ക് അവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിലുകൾ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ജോലികളും ലഭ്യമാണ്. കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ നിർമിച്ച DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്ക് അവർ ആഗ്രഹിക്കുന്ന തൊഴില്‍ സ്വയം തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം ഉണ്ട് . ഇതിനു സഹായകരമാകുന്ന വിധത്തിൽ വ്യക്തിത്വ വികസനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് ഇന്റർവ്യൂകൾ, കരിയർ കൗൺസെല്ലിങ് തുടങ്ങിയവയും കോന്നി ജോബ് സ്റ്റേഷനിന്‍റെ നേതൃത്വത്തിൽ സൗജന്യമായി…

Read More

കോന്നി കുളത്തുമൺ പാലക്കുഴി മേഖലയില്‍ കണ്ടത് കടുവ തന്നെ : പശുവിനെ കാണാനില്ല

  konnivartha.com: കോന്നി കുളത്തുമൺ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. താമരപ്പള്ളി നന്ദിയാട്ട് റോഡിൽ പാലക്കുഴി ഭാഗത്താണ് ഇന്നലെ വൈകിട്ട് 5.30ന് കടുവയെ കണ്ടത്. അഭിത് ഭവൻ അജി കുമാറും മകൻ അഭിത്തുമാണ് വീടിനു സമീപത്ത് കല്ലേലി ഹാരിസൺ എ‌സ്റ്റേറ്റ് പാറക്കുളം ഭാഗത്ത് കടുവ കിടക്കുന്നത് ആദ്യം കാണുന്നത് എന്ന് നാട്ടുകാരെ അറിയിച്ചത് . ഇവരുടെ കാണാതായ പശുവിനെ സമീപത്ത് എല്ലാം തിരയുന്നതിനിടെയാണ് കടുവയെ കണ്ടത്.തുടർന്ന് കടുവ വലിയ ശബ്ദം ഉണ്ടാക്കി പറയുടെ മുകളിലേക്ക് മാറി അവിടെ തുടർന്നു. ഇവർ ഓടി മാറി.പിന്നീട് സമീപവാസി അമ്പിളി വർഗീസും അജിയും,പ്രദേശവാസികളും ചേർന്ന് ഇവിടെ എത്തി.ഇവരും പറയ്ക്ക് മുകൾ ഭാഗത്ത് കടുവയെ കാണുകയും ചെയ്തു എന്ന് വനപാലകരോട് പറഞ്ഞു . പിന്നീട് വലിയ ശബ്ദം ഉണ്ടാക്കിയാണ് കടുവയെ ഓടി മറഞ്ഞത് . ഇവർ അറിയിച്ചതനുസരിച്ച് പാടം…

Read More

തേക്ക് മരങ്ങളില്‍ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല്‍ ചൊറിച്ചില്‍

  konnivartha.com: കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില്‍ ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില്‍ ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്‍റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള്‍ ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള്‍ കൂട്ടമായി തളിര്‍ ഇലകള്‍ തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള്‍ കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില്‍ കാണാന്‍ കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്‍…

Read More

വേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ മാത്രം

  konnivartha.com: ചുട്ടുപൊള്ളുന്ന അന്തരീക്ഷം . രാത്രി പോലും വേവ് . കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലില്‍ ആണ് .ഇവിടെ ചൂടില്ല . കുളിര്‍മ്മ മാത്രം . വരിക ഈ പറമ്പിലേക്ക് .ഏവര്‍ക്കും സ്വാഗതം . ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമാണ് ഈ വീട്ടുടമയ്ക്ക് ഉള്ളത് . പേര് സലില്‍ വയലാത്തല . ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ ജനകീയന്‍ . വായന ശാലയുടെ അമരക്കാരന്‍ . കോന്നി പബ്ലിക്ക് ലൈബ്രറിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ച ആള്‍ .ഒപ്പം സഹകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തി വലുതാക്കി  നാടിന് നന്മ ചെയ്ത സഹകാരി . നാട്ടില്‍ വൃക്ഷങ്ങള്‍ വേണം എന്ന് പറയുന്ന പ്രകൃതി സ്നേഹി . ഈ വീട്ടിലേക്കു കടന്നു വരിക .…

Read More

പത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത

  konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.   വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…

Read More

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചു പിടിച്ചു: എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു

  konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു .കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം UDF തിരിച്ചു പിടിച്ചു . കോന്നി ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറിയായിരുന്നു റിട്ടേണിങ്‌ ഓഫീസർ.   13 അംഗ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ കൂറുമാറി പ്രസിഡന്റായ ജിജി സജിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 6 വർഷത്തേക്ക് അയോഗ്യയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ വന്ന ഒഴിവ് നികത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തേ തുടർന്ന് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇരു കക്ഷികൾക്കും 6 അംഗങ്ങളുടെ വോട്ടുകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയായ കോന്നി ഡി എഫ് ഒ മത്സരിച്ച എം.വി അമ്പിളി, തുളസീമണിയമ്മ എന്നിവരുടെ പേരുകൾ കുറിയിടുകയായിരുന്നു. നറുക്കെടുപ്പിൽ ആദ്യം ലഭിച്ച പേരായ എം.വി അമ്പിളിയെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ ഭരണ സമിതിയുടെ ആദ്യ 7 മാസം…

Read More

കലഞ്ഞൂര്‍ പാടം , കോന്നി , അടൂര്‍ , തിരുവല്ല ലഹരിമാഫിയാകളുടെ പിടിയില്‍

  konnivartha.com :പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ മേഖലയിലെ മുള്ള് നിരപ്പ് ,പത്തനാപുരം ഉള്ള പാടം, കോന്നി ,അടൂര്‍ തിരുവല്ല മേഖലകള്‍ കേന്ദ്രമാക്കി ലഹരി മാഫിയ പിടിമുറുക്കി . ലക്ഷ കണക്കിന് രൂപയുടെ കഞ്ചാവ് വിതരണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ നിന്നുമാണ് എന്ന് പല ആളുകളും വിവിധ അവസരങ്ങളില്‍ അറിയിക്കുന്നു . സ്കൂള്‍ കോളേജ് കുട്ടികളില്‍ ആണ് ” ഈ അണുബാധ ” .കഞ്ചാവ് ചുരുട്ടുകളായി വലിക്കാന്‍ പ്രേരിപ്പിക്കുന്നു .തുടര്‍ന്ന് മാരകമായ മറ്റു മയക്കു മരുന്നുകള്‍ വില്‍ക്കാനും അത് വഴി സ്വയം ഉപയോഗിക്കാനും പ്രേരിപ്പിക്കുന്നു . കഞ്ചാവ് കുട്ടികള്‍ക്ക് വില്‍ക്കുന്ന സംഘത്തെ സംബന്ധിച്ച് പോലീസിനും എക്സ്സൈസിനും വിവരം ഉണ്ടെങ്കിലും ഉന്നത കുടുംബ ബന്ധത്തില്‍ ഉള്ള ആളുകള്‍ ആയതിനാല്‍ പിടിക്കുന്നില്ല . പിടിക്കപ്പെടുന്നത് സാധാരണ ആളുകള്‍ മാത്രം . കഞ്ചാവ് , എം ഡി എം എ ,…

Read More