കോന്നി – ചന്ദനപ്പള്ളി പാത: അശാസ്ത്രീയ നിർമ്മാണം മഴയത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെ

      Konnivartha. Com : നിർമ്മാണം തുടങ്ങിയനാൾ മുതൽ കരാറുകാരന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം നിർമ്മാണം നടന്നു വരുന്ന കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ ജനങ്ങൾ ആശങ്കയിൽ. ഓടകൾ വേണ്ടയിടത്ത് ഓടകളും , കലുങ്ക് എന്നിവ നിർമ്മിക്കാതെ അപകട സാധ്യത ഉയർത്തുന്ന തരത്തിൽ റോഡ് ഉയർത്തിയും നടത്തുന്ന നിർമ്മാണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. റോഡിന്റെ കോന്നി മുതൽ പൂങ്കാവ് – വള്ളിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ പ്രകടമാണ്. പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ പോലും ഇവിടെ നടക്കുന്ന നിർമ്മാണം വിലയിരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ എത്താറില്ല. കരാറുകാരൻ നിയോഗിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് മേൽനോട്ടം. ഉയർന്ന റോഡിന്റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ് , സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ…

Read More

വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി . ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് . ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന്…

Read More

കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചു

  konnivartha.com : കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രമേശന്‍ കറുവാന്‍ചേരി അറിയിച്ചു . കോന്നി മങ്ങാരം കല്ലുവിളയില്‍ ശ്യാം മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ,കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സോഷ്യൽ മീഡിയ കോഡിനേറ്റർ ഇപ്പോൾ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു   അടൂര്‍ പ്രകാശ് റവന്യൂ -ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണൽ പി.എയായിരുന്നു . സാംസ്കാരിക രാഷ്ട്രീയ രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ശ്യാം എസ് കോന്നി ജില്ലയിലെ സേവാദള്ളിനെ നയിക്കാന്‍ പ്രാപ്തനാണ് .   ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു മുന്‍ പന്തിയില്‍ നിന്ന് നയിച്ചിട്ടുണ്ട് . കോന്നി ടാഗോര്‍ ഗ്രാമീണ ക്ലബ് ,…

Read More

കോന്നിഅരുവാപ്പുലം നിവാസിനിയായ വീട്ടമ്മയെ കാണ്‍മാനില്ല

  konnivartha.com : കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്‍മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട  ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു  കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെടുക : 9048658457,9946293172

Read More

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു

റോഡ് താണും ഓട പൊങ്ങിയും :കോന്നി ടൗണിൽ വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു   Konnivartha. Com :പുനലൂർ മൂവാറ്റുപുഴ റോഡ് പണി മൂലം പണി കിട്ടുന്നത് ജനങ്ങൾക്ക് ആണ്. കോന്നി സെൻട്രൽ ജങ്ക്ഷനിൽ റോഡിൽ മെറ്റൽ നിരത്തി എങ്കിലും റോഡ് കിളത്തി ടാർ ചെയ്തില്ല . പുതിയ ഓട റോഡിനു മുകളിൽ ആയതിനാൽ റോഡിൽ നിന്നും മഴ വെള്ളവും ചെളി വെള്ളവും ഒഴുകി പോകുന്നില്ല. റോഡിൽ നിന്നും വെള്ളം ഒഴുകുവാൻ ഉള്ള ഓടയുടെ ദ്വാരം റോഡിനും മുകളിൽ ആണ്. ഇതിനാൽ കോന്നി ടൗണിൽ ചെളി വെള്ളം കെട്ടി നിൽക്കുന്നു. എലിയറക്കൽ ഭാഗത്തും ഈ പ്രശ്നം ഉണ്ടായിരുന്നു എങ്കിലും വ്യാപാരികൾ ഇടപെട്ടതോടെ ഓടയ്ക്ക് വീണ്ടും ദ്വാരം അടിച്ചു വെള്ളം ഒഴുക്കികളഞ്ഞു. കോന്നി ടൗണിൽ റോഡിൽ നേരെ ഓടയിലേക്ക് ദ്വാരം ഇട്ടാൽ പ്രശ്നം പരിഹരിക്കാം. കെ എസ് റ്റി പി…

Read More

കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്

  konnivartha.com/പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൻ. നവനീത് അർഹത നേടി. കേരള സാംസ്ക്കാരിക വകുപ്പ് കേരള ലോക്ഫോര്‍ അക്കാഡമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട് . ഇലന്തൂര്‍ , വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ് . നാടന്‍ പാട്ടുകളുടെയും നാട്ടു കലകളുടെയും പ്രചരണാര്‍ത്ഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്മൊഴി പത്തനംതിട്ട എന്ന സമിതി രൂപീകരിച്ചു .…

Read More

ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്

      konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.   കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി…

Read More

എന്‍ എസ് എസ് ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി

  konnivartha.com : കോന്നി അരുവാപ്പുലം മുന്നൂറ്റി ഒന്നാം നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഡയറക്ടർബോർഡ് അംഗം ഹരിദാസ് ഇടത്തിട്ടയ്ക്ക് സ്വീകരണം നൽകി ആദരിച്ചു .കരയോഗം പ്ര സിഡന്റ് എസ്. ശിവകുമാർ പൊന്നാടയണിയിച്ചു. യൂണിയൻ സെക്രട്ടറിസുനിൽ ,സെക്രട്ടറി രാജപ്പൻനായർ, ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ,ഗോപകുമാർ, നാരായണൻനായർ, പ്രകാശ് അമ്പലമഠത്തിൽ,പ്രമോദ്കുമാർ, ഗോപിനാഥൻ നായർ,ഉഷാകുമാരി, ലതകൃഷ്ണകുമാർ, പി വി ബാലകൃഷ്ണപിള്ള, ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു .വനിതാസമാജം പ്രവർത്തകർ മൊമെന്റോ നൽകി ആദരിച്ചു.

Read More

കോന്നിയുടെ ജീവ നാഡിയാണ് അച്ചൻകോവിലാറിൻ്റെ പോഷക നദിയായ കല്ലാർ

konnivartha.com / Dr. Arun Sasi .S : അതിവേഗത്തിലൊഴുകുന്ന ടീസ്റ്റക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറിലെ ജലം അച്ഛൻകോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോൾ കല്ലാർ വഴി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൻറെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മൾ ഉരുൾപ്പൊട്ടൽ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം അച്ചൻകോവിൽ നീർത്തടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കല്ലാർ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകൾ പമ്പയുടെ ഉപ നീർത്തടമായ കക്കിക്കുമുണ്ട്. കല്ലാർ, കക്കി എന്നീ ഉപനീർത്തടങ്ങൾ തമ്മിൽ അതിർത്തി പങ്കിടുകയും ചില കാലങ്ങളിൽ ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു. അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം ദാനം ചെയ്യുന്ന കല്ലാർ നീർത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായി വ്യാപിച്ചു കിടക്കുന്നു. തമിഴ് നാട്ടിലെ കറുപ്പാനദി നീർത്തടവുമായും കക്കി നീർത്തടവുമായും പമ്പാ-കല്ലാർ നീർത്തടവുമായും കല്ലാർ നീർത്തടം അതിർത്തി പങ്കിടുന്നു. 183.9271…

Read More

കോന്നി മെഡിക്കൽ കോളജിന്‍റെ പ്രവർത്തനാനുമതി നിഷേധിച്ചു

  konnivartha.com : കോന്നി മെഡിക്കൽ കോളജിന്‍റെ  പ്രവർത്തനാനുമതി നിഷേധിച്ചു. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇക്കാര്യം അറിയിച്ച് പ്രിൻസിപ്പലിന് കത്തയച്ചത്. കോളജിന് ആവശ്യമായ അടിസ്ഥാനസൗകര്യമൊരുക്കാൻ സർക്കാരിനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ഇത്തരം ഒരു കത്ത് വന്ന കാര്യം ആരോഗ്യ വകുപ്പ് അതീവ രഹസ്യമാക്കി വെച്ചു . 2022-23 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങാനായിരുന്നു ആരോഗ്യവകുപ്പിന്‍റെ തീരുമാനം .അതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നതിനു ഇടയിലാണ് ദേശീയ മെഡിക്കൽ കത്ത് അയച്ചത് . കോന്നി എം എല്‍ എ അടൂര്‍ പ്രകാശ്‌ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആണ് കോന്നി മെഡിക്കല്‍ കോളേജ് അനുവദിച്ചത് . അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്‍ ഇട്ടു . 2013ലാണ് അരുവാപ്പുലം പഞ്ചായത്തിലെ ആനകുത്തി നെടുമ്പാറയില്‍ കോന്നി മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂർത്തിയാക്കി…

Read More