കോന്നി ആനക്കൂട്ടില്‍ “ആന മറുത ” ശനികാലം : അനാസ്ഥയുടെ പ്രതീകം

konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന്‍ എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട്‌ മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു…

Read More

മനസ്സില്‍ കലയുണ്ടെങ്കില്‍ ഏതു മരവും വഴങ്ങും

  konnivartha.com: കോന്നി നിവാസി ടോജന്‍ വര്‍ഗീസ്‌ മെഷ്യന്‍ വാള്‍ ഉപയോഗിച്ച് തടിപ്പണികള്‍ ചെയ്തു ഉപജീവന മാര്‍ഗം തേടുന്നയാളാണ് . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കലാവാസനകൂടി ചേര്‍ന്നതോടെ പണി സ്ഥലങ്ങളില്‍ ഒരു മുഷിവും വരില്ല . കോന്നി കൊല്ലന്‍പടിയില്‍ മലയില്‍ ലിജോയുടെ പറമ്പിലെ തടിപ്പണികള്‍ക്ക് ഇടയില്‍ വീണു കിട്ടിയ സമയത്ത് മരകുറ്റിയില്‍ മെഷ്യന്‍ വാള്‍ കൊണ്ട് ടോജനും പണിതു നല്ലൊരു കുരണ്ടി . പണ്ട് കാലത്ത് വീടുകളില്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള ചെറിയ കസേര ആണ് കുരണ്ടി . മരകുറ്റിയില്‍ ഏതാനും മിനിട്ട് കൊണ്ട് മെഷ്യന്‍ വാള്‍ ഉപയോഗിച്ച് ടോജന്‍ വീട്ടുകാര്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയ കുരണ്ടി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം .

Read More

അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണം

konnivartha.com: വന്യമൃഗ ശല്യം മൂലം ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്ന കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും കർഷകർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹന ചെലവും സമയനഷ്ടവും ഒഴിവാക്കുന്നതിനായി അരുവാപ്പുലം കേന്ദ്രമായി പുതിയ കാർഷിക വിപണന കേന്ദ്രം ആരംഭിക്കണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചു . ഈ ആവിശ്യം ഉന്നയിച്ചു കൊണ്ട് കർഷക സമതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമതിക്ക് നിവേദനം നൽകി. അരുവാപ്പുലം മേഖലയിലെ അന്‍പതോളം കര്‍ഷകരുടെ കൂട്ടായ്മയാണ് ആവശ്യം ഉന്നയിച്ചത് . കൊക്കാതോട് ,കല്ലേലി ,അരുവാപ്പുലം ,ഐരവണ്‍ മേഖലയില്‍ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചു വരുന്ന പരമ്പരാഗത കര്‍ഷകര്‍ നിരവധി ഉണ്ട് . മുന്‍പ് കല്ലേലിയില്‍ മാതൃകാ ചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നു . കൃഷി ആവശ്യങ്ങള്‍ക്ക് ഹാരിസന്‍ മലയാളം കമ്പനിയ്ക്ക് സര്‍ക്കാര്‍ പാട്ട വ്യവസ്ഥയില്‍ നല്‍കിയ സ്ഥലത്ത് വര്‍ഷങ്ങളോളം ചന്ത പ്രവര്‍ത്തിച്ചിരുന്നു . അന്ന് കോന്നിയില്‍ നിന്നടക്കം കച്ചവടക്കാര്‍ കല്ലേലി ചന്തയില്‍…

Read More

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആദരവ് നല്‍കി

  konnivartha.com: കോന്നി മണ്ഡലത്തിലെ SSLC,+2 പരീക്ഷകളിൽ 100% വിജയം നേടിയ സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആദരവ് കോന്നി വകയാർ മേരിമാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.അഭി. സക്കറിയാസ് മാർ അപ്രേം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനായി.ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. കോന്നിയിൽ നിന്നുള്ള സിവിൽ സർവീസ് ജേതാവ് സ്വാതി. എസ് മുഖ്യാതിഥിയായി പങ്കെടുത്തു.മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകർ ആദരവ് ഏറ്റുവാങ്ങി.സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോന്നി സ്വദേശി എസ്. സ്വാതിക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി. മണ്ഡലത്തിൽ നിന്നും വിവിധ സർവകലാശാലകൾ പരീക്ഷകളിൽ പങ്കെടുത്ത് റാങ്ക് നേടിയവർ, അഖിലേന്ത്യാ മെഡിക്കൽ…

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില്‍ പാതാളക്കുഴികള്‍

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ്‌ നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത്‌ പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ്‌ പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത്‌ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത്‌ വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…

Read More

കോന്നി അരുവാപ്പുലത്തെ “അനാസ്ഥയുടെ കുഴി”കോന്നി വാര്‍ത്തയെ തുടര്‍ന്ന് അടച്ചു

  konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്തയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അധികാരികള്‍ ഇടപെട്ട് കുഴി അടച്ചു മാതൃകയായി. റോഡിലെ പൈപ്പ് നന്നാക്കിയ ശേഷം എടുത്ത കുഴി അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ബൈക്ക് യാത്രികര്‍ക്കടക്കം ഈ കുഴി വലിയ അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലായിരുന്നു . പൈപ്പ് നന്നാക്കുവാന്‍ ചുമതലയുള്ള ആളുകള്‍ കുഴി എടുത്തു പൈപ്പ് നന്നാക്കിയ ശേഷം കുഴിയടക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം . ആഴ്ചകളോളം ഈ കുഴിയടച്ചില്ല . തുടര്‍ന്ന് കോന്നി വാര്‍ത്ത ഇക്കാര്യത്തില്‍ ഇടപെടുകയും വാര്‍ത്ത നല്‍കുകയും ചെയ്തു . വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുഴി അടയ്ക്കാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇന്ന് കുഴിയടച്ചു . കുഴിയടക്കാന്‍ നിര്‍ദേശം നല്‍കിയ അധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍.

Read More

കാട്ടാനക്കൂട്ടത്തെ കോന്നി കമ്പകത്തുംപച്ചയില്‍ കണ്ടെത്തി: ദൗത്യം തുടരുന്നു

  konnivartha.com: കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍…

Read More

കുളത്തുമൺ:കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു

konnivartha.com: കാട്ടാന ഇനി എന്തു കാട്ടാനാ? നാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തിരിച്ചു വിടാനുള്ള ദൗത്യത്തിന് കുളത്തുമണ്ണില്‍ തുടക്കം: ആനക്കൂട്ടത്തെ തേടി കാടുകയറി പ്രത്യേക ദൗത്യസംഘം   konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം  കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത്‌ . സംഘത്തിനു ഭക്ഷണം ഒരുക്കി നല്‍കാന്‍ കര്‍ഷകരടങ്ങുന്ന നാട്ടുകാര്‍ രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി…

Read More

ബി എസ് സി ഫുഡ്‌ ടെക്നോളജി :കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ 9 റാങ്ക്

konnivartha.com: കേരള സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ്സ് വകുപ്പിന്റെ കീഴിൽ ഉള്ള കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡിയുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ ആറാം സെമസ്റ്റർബി എസ് സി ഫുഡ്‌ ടെക്നോളജി ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കിൽ ഒമ്പതും നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .കോളേജിൽ നിന്നും പരീക്ഷ എഴുതിയ 40 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി സി എഫ് ആര്‍ ഡി കോളേജിലെ ബി എസ് സി ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ പത്തു റാങ്കില്‍ ഒന്‍പതും നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആയിഷാ ഹുസൈന് ആണ് ഒന്നാം റാങ്ക്…

Read More