സംസ്ഥാനത്തെ ഒരു വിഭാഗം ഒൗഷധ വ്യാപാരികൾ ഈ മാസം 30ന് പണിമുടക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തി. സർക്കാർ നിയന്ത്രണത്തിലുളള കാരുണ്യ,നീതി, മാവേലി മെഡിക്കൽ സ്റ്റോറുകൾ അന്ന് തുറന്ന് പ്രവർത്തിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അവശ്യമരുന്നുകളുടെ ദൗർലഭ്യം നേരിടുകയാണെങ്കിൽ ഡ്രഗ്സ് കണ്ട്രോൾ വകുപ്പുമായി ബന്ധപ്പെടണം. ഫോണ് 04936 248476,9745166457 –
Read Moreടാഗ്: konnivartha.com
സിക വൈറസ് ഇന്ത്യയില് സ്ഥിതീകരിച്ചു: മൂന്ന് പേര്ക്ക് വൈറസ് ബാധ
നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില് ഗര്ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില് മൂന്ന് പേരില് സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. 2016 ഫെബ്രുവരി 10 ന്റെയും 16 ന്റെയും ഇടയില് നടത്തിയ 93 രക്ത സാമ്പിള് പരിശോധയുടെ ഫലമാണ് 64 കാരന് സിക്ക പോസ്റ്റീവായി കണ്ടത്. 34, 22 വയസ്സുകളുള്ള രണ്ട് ഗര്ഭിണികളിലുമാണ് സിക്ക സ്ഥിരീകരിച്ചിരിക്കുന്നത്. ഈഡിസ് കൊതുകള് മുഖാന്തിരമാണ് സിക്ക വൈറസുകള് പരക്കുന്നത്. വൈറസ് ബാധിച്ചാല് മങ്ങിയ പനി, തൊലി വിങ്ങല്, ചെങ്കണ്ണ്, മസില് സന്ധി വേദന, തലവേദന, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള് ഉണ്ടാകും.കൊതുകു നശീകരണപ്രവൃത്തി വ്യാപകമാക്കുകയെന്നതും സിക വൈറസ് ബാധിച്ച സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നിവയാണ് ലോകാരോഖ്യ സംഘടന തന്നെ നല്കുന്ന മുന് കരുതലുകള് WHO REPORT the Ministry…
Read Moreഗുരുദേവ മാഹാത്മ്യം കഥകളി ..നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്
റിപ്പോര്ട്ട് ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന് പത്തനംതിട്ട : ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്ഷിക്കുന്നു . കേരളീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത് . ത്രിപ്പയാർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും , നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കപ്പെടുമ്പോൾ , കഥകളി എന്ന കേരളീയ സാംസ്കാരിക കലയിൽ കാലഘട്ടത്തിനനുസരിച്ചു കീഴ്വഴക്കങ്ങളിലും ,കേട്ടുപാടുകളിലും മാറ്റം വരേണ്ട ആവശ്യകതയാണ് ഓർമ്മപ്പെടുത്തുന്നത് .നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്.കേരളചരിത്രം ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാൾ. ആത്മീയാചാര്യനും, മഹാതപസ്വിയും, സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ചരിതം കഥകളിയാക്കിയത് അടുത്തിടെയാണ്.തൃപ്രയാര് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം…
Read Moreകണ്ണ് തുറക്കാത്ത ദൈവങ്ങളെ …. കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ
കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ.കഴിഞ്ഞ മാസങ്ങളിൽ 10 കൂടുതൽ മരണങ്ങൾ നടന്നു എന്ന വാർത്തയെ തുടർന്നു യുവ അഭിഭാഷക സുഹൃത്തുക്കളായ Vinod Mathew Wilson ഉം Adv Rahul V I ഉം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇനി കൂടുതല് കാര്യങ്ങള് പറയും . പിതൃശൂന്യ സ്ഥാപനം. കൊല്ലം- മുണ്ടക്കൽ അഗതിമന്ദിരം.. വിരോദാഭാസങ്ങളുടെ കലവറ.. കൊല്ലം മേയറുടെ അഭിപ്രായത്തിൽ ഉടമസ്ഥവകാശം സർക്കാരിനും, സാമൂഹികക്ഷേമ വകുപ്പിനും. ജില്ലാ സാമൂഹികക്ഷേമ വകുപ്പ് ഓഫിസറുടെ അഭിപ്രായപ്രകാരം ഉടമസ്ഥയും, നിയന്ത്രണവും കൊല്ലം കോർപ്പറേഷനും, മേയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കും. കമ്മിറ്റിയുടെ നിയന്ത്രണം സ്വകാര്യ വ്യക്തികൾക്കും.. കെട്ടിടവും സ്ഥലവും കോർപ്പറേഷൻ വക.. ഭക്ഷണം നാട്ടുകാർ വകയും സർക്കാർ കാര്യം മുറപോലെ.. ഈ സ്ഥാപനത്തിന്റെ പിതാവ് ആരാണാനറിയാൻ ഉള്ള നേട്ടോട്ടത്തിലാണ് യുവ അഭിഭാഷകര്
Read Moreകേരളം ഇനി ഇരുട്ടില് അല്ല
കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ് 29ന് കോഴിക്കോട്ട് മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട് പബ്ലിക് യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന് വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…
Read Moreബ്യൂട്ടിഫിക്കേഷന് ക്യാമറയുമായി അസൂസ് സെന്ഫോണ് ലൈവ്
അസൂസ് സെന്ഫോണ് ലൈവ് ഇന്നു മുതല് ഇന്ത്യന് വിപണിയില്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്ഹിയില് ഫോണ് ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.സ്മാര്ട്ട്ഫോണ് ഉപഭോക്താക്കള്ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായാണ് അസൂസ് സെന്ഫോണ് ലൈവിൻ്റെ വരവ്. പുതുതലമുറയെ ആകര്ഷിക്കും വിധത്തിലായിരിക്കും സെന്ഫോണ്.പേര് പോലെ തന്നെ ഉപഭോക്താക്കളെ ലൈവാക്കാനുള്ള ഫീച്ചറുകള് സെന്ഫോണ് ലൈവിലുണ്ടാകും.ഓണ്ലൈനില് കൂടുതല് സാന്നിധ്യമാകാന് സഹായിക്കുന്ന പുതിയ ടെക്നോളജിയും അസൂസ് ലൈവിനെ വ്യത്യസ്തമാക്കുന്നു.സെന്ഫോണ് ലൈവിൻ്റെ പ്രമോഷനായി നടത്തിയ ഗോ ലൈവ് ക്യാംപയിന് വന് പ്രചരണം ലഭിച്ചിരുന്നു. മുഖത്തെ പാടുകള് ഫോട്ടോയെടുക്കുമ്പോള് തന്നെ നീക്കം ചെയ്യാനുള്ള റിയല് ടൈം ബ്യൂട്ടിഫിക്കേഷന് ക്യാമറ തന്നെയാണ് സെന്ഫോണ് ലൈവ് വിപണിയിലിറക്കുമ്പോള് അസൂസ് ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാണിക്കുന്നത്.ഫെയ്സ്ബുക്ക് ലൈവിന് സഹായകമാകുന്ന ഫീച്ചറുകളും സെന്ഫോണ് ലൈവില് ഉണ്ടാകും.വീഡിയോ എടുക്കുമ്പോള് ബാക്ക് ഗ്രൗണ്ട് നോയിസ് ഒഴിവാക്കാന് കഴിയുന്ന തരം എംഇഎംഎസ് മൈക്രോഫോണ് സെന്ഫോണ് ലൈവിനെ കൂടുതല്…
Read Moreഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്ക്കാര് അധികാരത്തിലേറി മൂന്നു വര്ഷം പൂര്ത്തിയാകുന്നതിന്റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്. ലോഹിത് നദിയ്ക്ക് കുറുകെ, അസമിലെ സാധിയയില് നിന്നും ദോലയിലേയ്ക്കാണ് പാലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന് ഗഡ്കരി, അസം മുഖ്യമന്ത്രി സര്ബാനന്ദ സെനോവാൾ തുടങ്ങിയവര് ഉദ്ഘാടന ചടങ്ങില് സംബന്ധിച്ചു. 9.2 കിലോമീറ്ററാണ് പാലത്തിന്റെ നീളം. മുംബൈയിലെ ബാന്ദ്ര- വര്ലി സീ ലിങ്കിനേക്കാള് ദൈര്ഘ്യമേറിയതാണ് ഈ പാലം.950 കോടി മുതല്മുടക്കുള്ള പാലത്തിന്റെ നിര്മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. സൈന്യത്തിനും ഏറെ സഹായകമാകുന്നതാണ് പുതിയ പാലം.
Read More’വെളിപാടിന്റെ പുസ്തകം’ മോഹന്ലാല് പ്രഫസർ മൈക്കിൾ ഇടിക്കുളയാകുന്നു
ലാൽ ജോസ് സംവിധാനം ചെയുന്ന ’വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. പ്രഫസർ മൈക്കിൾ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളജിൽ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ രേഷ്മ രാജനാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ബെന്നി പി. നായരന്പലം തിരക്കഥ രചിച്ച ചിത്രത്തിൽ സലീം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് സിനിമ നിർമിക്കുന്നത്.
Read Moreകാർഷികവായ്പയ് ക്കുള്ള സബ്സിഡി തുടരാൻ ഉത്തരവായി
മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു ശതമാനം പലിശയ്ക്ക് അനുവദിക്കുന്ന കാർഷിക വായ്പയുടെ പലിശ അങ്ങനെ നാലു ശതമാനമായി കുറയും.
Read Moreവീസ കാലാവധി കഴിഞ്ഞു യുഎസില് തങ്ങിയത് 700,000 പേര്
ന്യുയോര്ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില് തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള് അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു. 2016 ല് 50 മില്യനോളം വിദേശിയരാണ് സന്ദര്ശനത്തിനോ മറ്റ് ജോലി ആവശ്യങ്ങള്ക്കോ അമേരിക്കയിലെത്തിയത്. ഇതില് 1.47 ശതമാനം(739,478) പേര് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്. കാലാവധി പൂര്ത്തിയാക്കി അനധികൃതമായി അമേരിക്കയില് തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാള് കൂടുതലാണെന്നും ഇത് ഇമിഗ്രേഷന് സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ് സീനിയര് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. എന്നാല് ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകള് അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാം വര്ഷം തുടര്ച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകള് പരസ്യമായി പുറത്തുവിടുന്നത്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില് ട്രംപ് ഗവണ്മെന്റ്…
Read More