കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഓസ്‌ടേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരില്‍ നിന്നുമാണ് ബ്രിന്‍ഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണില്‍ നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബ്രിന്‍ഡായെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്
Read Moreടാഗ്: konnivartha.com
ഭാരതാംബ കരയുന്നു
മുടിയഴിച്ചിട്ടാടി , മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മതന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ , ചുടലകള്‍ കത്തുന്ന മണ്ണില്‍? എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക ളടിവച്ച സൈന്ധവ തീരം ? എവിടെയഹിംസ കൊടിക്കൂറകള്‍ പേറി യുരുളും രഥ ,’ രവ ‘ കാരം? എവിടെ ദ്വയ്പായനന്‍ ,സിദ്ധാര്‍ത്ഥന്‍ ,കരള്‍നൊന്തു കരയുമശോകന്‍ ,വാല്മീകി ? എവിടെ നിഷാദ ശരത്തിന്റെ മുനയൊടി ച്ചുയരു ,മാ ,യിടിനാദ ശബ്ദം ? എവിടെ വേദങ്ങള്‍,ഇതിഹാസ ,മുപനിഷദ് ? എവിടെ ഖുറാന്‍ , സത്യ ബൈബിള്‍ ? കലികയറുന്നൊരു കാളിയെന്‍ ഭാരത പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ? എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍ , മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടി ല്‍ , മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മ തന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍…
Read Moreമൊബൈൽ ഗെയിം കളിക്കാൻ സമ്മതിച്ചില്ല; പെൺകുട്ടി തൂങ്ങി മരിച്ചു
മൊബൈൽ ഗെയിം കളിക്കാൻ മാതാവ് അനുവദിച്ചില്ലെന്ന പേരിൽ ഏലൂർ വടക്കുംഭാഗത്ത് 16 കാരി തൂങ്ങി മരിച്ചു. പ്രവാസിയായ കൂട്ടുങ്കൽ വീട്ടിൽ സുധീരൻെറ ഏക മകൾ അഫ്ന (16) ആണ് മരിച്ചത്. അമ്മ മൊബൈൽ ഫോൺ തിരികെയെടുത്തതാണ് കാരണമെന്നറിയുന്നു. മഞ്ഞുമ്മൽ ഗാർഡിയൻ സ്ക്കൂൾ പത്താം ക്ലാസ് വിജയിയാണ്. തൂങ്ങി നിൽക്കുന്നത് കണ്ട വീട്ടുകാർ ഉടനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏലൂർ പോലീസ് മേൽനടപടികൾ സ്വീകരിക്കുന്നു.
Read Moreമുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു
ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ മഹാക്ഷേത്രങ്ങളിലെയും തിരുവാഭരണങ്ങളുടെ പുനഃപരിശോധന നടത്തുന്നു. ഇതിനായി മുൻ പോലീസ് ഡി.ജി.പി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെ നിയമിക്കും. സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മുഴുവൻ തിരുവാഭരണങ്ങളും സ്വർണം ഉൾപ്പെടെയുള്ള ബാക്കി വസ്തുക്കളും പരിശോധിക്കുന്നത്. 1954ന് ശേഷം ഇങ്ങനെയൊരു സമഗ്രമായ പരിശോധന നടന്നിട്ടില്ല. ശബരിമല ഉൾപ്പെടെ പതിനേഴ് മഹാക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. മിക്കയിടത്തും അമൂല്യവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കെടുപ്പുണ്ടാകും. അമൂല്യ വസ്തുക്കളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും. നിത്യപൂജയ്ക്ക് ഉപയോഗിക്കാത്ത ആഭരണങ്ങളും മറ്റും ദേവസ്വം ബോർഡ് ഒരു കേന്ദ്രത്തിൽ സ്‌ട്രോംഗ് റൂമുണ്ടാക്കി സൂക്ഷിക്കും. ഇതു സംബന്ധിച്ച രേഖകൾ സി.ഡിയിലാക്കി അതത് ക്ഷേത്ര അധികാരികളെ ഏല്പിക്കും. ഇതോടൊപ്പം പൗരാണിക പ്രാധാന്യമുള്ള ശില്പങ്ങൾ, പഴയ പൂജാപാത്രങ്ങൾ, വിഗ്രഹങ്ങൾ, തിടമ്പുകൾ എന്നിവയെല്ലാം ശേഖരിച്ച്…
Read Moreവിദേശ ജോലി: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഓണ്‍ലൈന്‍ സംവിധാനം
വിദേശത്ത് പോകുന്നവരുടെ ഓഫീസുകള്‍ കയറിയിറങ്ങിയുള്ള അലച്ചിലുകള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനം വരുന്നു. ഇ- സനദ്എന്ന പേരിലുള്ള ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സംവിധാനമാണ് വിദേശ കാര്യമന്ത്രാലയം നടപ്പിലാക്കുന്നത്.ഇ സനദ് വഴി 2016 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന് സി ബി എസ് ഇ ചെയര്‍മാന്‍ ആര്‍ കെ ചതുര്‍വേദി അറിയിച്ചു.പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ 100 രൂപ അടയ്‌ക്കേണ്ടി വരും
Read Moreവരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില്‍ നിന്നൊരു ചിരി വര
കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്‍ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന്‍ അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര്‍ വരുമാനം വിദേശകാര്യ ഫണ്ടില്‍ നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില്‍ “കടന്നുകയറി കുടില്‍ കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില്‍ വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന്‍ ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്‍ക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന വരകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്‍ത്തി നല്‍കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…
Read Moreസൈബര്‍ ആക്രമണത്തിന് ” ഇറ്റേണല്‍റോക്‌സ്” തയ്യാറായി
ലോകത്തെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണം നിയന്ത്രണവിധേയമായെങ്കിലും കൂടുതല്‍ പ്രഹരശേഷിയുള്ള പുതിയ മാല്‍വെയര്‍ പ്രോഗ്രാമുകള്‍ പുറത്തുവരുന്നതായി വിദഗ്ധര്‍.’ഇറ്റേണല്‍റോക്‌സ്’ എന്ന പേരിലുള്ള പുതിയ പ്രോഗ്രാം മാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാനാക്രൈ പ്രോഗ്രാമിന്റെ ജനനത്തിനു കാരണമായ അതേ സുരക്ഷാപിഴവുകള്‍ ഉപയോഗിച്ചാണ് ഇതും പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ന്ന രണ്ട് പിഴവുകളാണ് വാനാക്രൈ ഉപയോഗിക്കുന്നതെങ്കില്‍ ‘ഇറ്റേണല്‍റോക്‌സ്’ ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. ഇതിനാല്‍ വാനാക്രൈ പ്രോഗ്രാമിനേക്കാള്‍ വേഗത്തിലായിരിക്കും ‘ഇറ്റേണല്‍റോക്‌സ്’ പടരുകയെന്നാണ് സൂചന. നിലവില്‍ വാനാക്രൈ പോലെ നാശനഷ്ടം സൃഷ്ടിക്കുന്നില്ലെങ്കിലും ഭാവിയില്‍ അതുണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Read Moreഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടെത്തി; സ്വീഡനിൽ വിമാനത്താവളം ഒഴിപ്പിച്ചു
വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം ഗോഥെൻബർഗിലെ ലാൻഡ്വെറ്റർ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഹാളിലാണ് ബാഗ് കണ്ടെത്തിയത്. എന്നാൽ ബാഗിൽ അപകടകരമായ വസ്തുക്കളൊന്നും ഇല്ലായിരുന്നുവെന്ന് പരിശോധനയ്ക്ക് ശേഷം സ്വീഡിഷ് പോലീസ് അറിയിച്ചു. ബാഗിൽ സ്ഫോടക വസ്തുക്കളാണെന്ന സംശയം ഉണ്ടായതോടെ അധികൃതർ വിമാനത്താവളം ഒഴിപ്പിക്കുകയും വിമാനങ്ങൾ പിടിച്ചിടുകയും ചെയ്തിരുന്നു.
Read More