konnivartha.com: പത്തനംതിട്ട ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ഓർമ്മപ്പൂക്കൾവേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ” ഡോ. ജിതേഷ്ജി ഓർമ്മപ്പൂക്കൾ ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു. ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ,പ്രതാപചന്ദ്രൻ, കവിയൂർ രേണുക , അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ ,ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ ഹരിദാസ്…
Read Moreടാഗ്: Konniyoor Bhas
അറിയാമോ “കോന്നിയൂര് ഭാസ് “ആരാണെന്ന്
അക്ഷരങ്ങളെ ചിട്ടപ്പെടുത്തി ഗാനമാകുന്ന മാലയില് കോര്ക്കുമ്പോള് ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്റെ പുണ്യമാണ് കോന്നിയൂര് ഭാസ്.. konnivartha.com: ഒറ്റവരിയില് പറഞ്ഞാല് അഹം എന്ന മോഹന്ലാല് ചിത്രത്തിലെ ” നന്ദി ആരോട് ഞാന് ചൊല്ലേണ്ടു”എന്ന ഗാനം എഴുതിയ നമ്മുടെ ഭാസ്.വൃക്കരോഗം കാരണം അകാലമരണം സംഭവിച്ച കോന്നിയൂര് ഭാസാണ് കാര്യംനിസ്സാരമെന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയത്. കുങ്കുമം പബ്ലിക്കേഷന്സിലെ ജീവനക്കാരനായിരുന്നു കോന്നിയൂര് ഭാസ്സ്. കാര്യം നിസാരത്തിലെ യേശുദാസ് പാടിയ ‘കണ്മണി പൊന്മണിയേ’ ആണ് ഈ ചിത്രത്തിലെ മെഗാഹിറ്റ് ഗാനം. യേശുദാസും ജാനകിയും ചേര്ന്ന് പാടിയ ‘താളം ശ്രുതിലയ താളം’, ജാനകി പാടിയ ‘കൊഞ്ചി വന്ന പഞ്ചമിയോ’ എന്നിവയാണ് മറ്റു ഗാനങ്ങള്. എഴുതിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിയെങ്കിലും കോന്നിയൂര് ഭാസിന് മലയാളസിനിമയില് കൂടുതല് അവസരങ്ങള് ലഭിച്ചില്ല. അഹത്തിലെ ‘നന്ദി ആരോട് ഞാന് ചൊല്ലേണ്ടു’ എന്ന ഗാനമാണ് കോന്നിയൂര് ഭാസ് അവസാനമായി എഴുതിയത്. വൃക്കരോഗം മൂര്ച്ഛിച്ചപ്പോഴാണ്…
Read Moreഅറിയാമോ “കോന്നിയൂര് ഭാസ് “ആരാണെന്ന്
ആഘോഷങ്ങൾക്ക് ഇടയിൽ നടന്നു മണ്മറഞ്ഞു പോയ ഒരാൾ: സ്തുതി പാടകർ ഇല്ലാത്തത് കൊണ്ട് അറിയപ്പെടാതെപോയ ജീവിതം അറിയാമോ “കോന്നിയൂര് ഭാസ് “ആരാണെന്ന് KONNI VARTHA.COM : അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില് കോര്ക്കുമ്പോള് ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്റെ പുണ്യമാണ് കോന്നിയൂര് ഭാസ്. കവി, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു.1996 ഡിസംബർ രണ്ടാം തീയതി തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.കോന്നിയൂർ ഭാസിനെ ഓർക്കുമ്പോഴൊക്കെ മനസ്സിലൊരു വിങ്ങലാണ്. ഹൃദയത്തിലൊരു കണ്ണീർക്കടൽ ഒളിപ്പിച്ചു വച്ചിരുന്ന പാട്ടെഴുത്തുകാരൻ. എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിട്ടും ഒരംഗീകാരവും ലഭിക്കാതെ നമ്മോട് യാത്ര പറഞ്ഞു പോയ ഗാനരചയിതാവ്. ശേഷം കാഴ്ചയിൽ എന്ന സിനിമയിലെ മോഹംകൊണ്ടു ഞാൻ എന്ന ഒറ്റ ഗാനം മാത്രം മതി അദ്ദേഹത്തിലെ കാവ്യഭാവനയെ തിരിച്ചറിയാൻ. പാട്ടെഴുതാൻ അദ്ദേഹത്തിന് മലയാളസിനിമ അവസരംകൊടുത്തപ്പോഴൊക്കെ…
Read More