കൊല്ലം കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്ന് വീണ് പരുക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ(14)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ശിവർണ.ശിവർണയ്ക്കൊപ്പം വീണ അടൂര്‍ കടമ്പനാട് സ്വദേശി മീനു അന്നു തന്നെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇവരുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിന് സമീപത്തുള്ള കടയില്‍നിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇരുവരും മുട്ടറ മരുതിമലയില്‍ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ തന്നെ പൂയപ്പള്ളി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും താഴേക്ക് ചാടിയിരുന്നു. മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
Read Moreടാഗ്: kottarakkara news
കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാകുന്നു : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com: കൊട്ടാരക്കരയിൽ തന്റെ ശ്രമഫലമായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യായന വർഷം പ്രവർത്തനമാരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി ആരംഭിക്കുന്നതിനായി കൊട്ടാരക്കരയിൽ കണ്ടെത്തിയ ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി. കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി കേന്ദ്രീയ വിദ്യാലയം സംഘതൻ ചുമതലപ്പെടുത്തിയതനുസരിച്ച് കൊല്ലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ, പുനലൂർ ആർഡിഒ, സി പിഡബ്ല്യുഡി എൻജിനീയർ, ആർക്കിടെക്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് എംപിയുടെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ എത്തിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര ഇടിസിയിൽ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നതിനുള്ള കെട്ടിടം ലഭ്യമാകാത്തത് മൂലവും നിലയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങളാലും നിർമ്മാണം നീണ്ടു പോകുകയായിരുന്നു. തുടർന്ന് വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ…
Read Moreഅടൂര്‍ കൈതപ്പറമ്പ് വഴി കൊട്ടാരക്കര: ബസ് സര്‍വീസ് ആരംഭിച്ചു
konnivartha.com: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൈതപ്പറമ്പ് വഴി കൊട്ടാരക്കരയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ തുളസീധരന്‍ പിള്ള, കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദ്, കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ രാജേഷ് തോമസ്, പ്രൊഫ. കെ മോഹന്‍ കുമാര്‍, ബി ജോണ്‍ കുട്ടി, സി മോഹനന്‍, രഞ്ജിത്, രാജേഷ് കുമാര്‍, എന്നിവര്‍ പങ്കെടുത്തു.
Read Moreപേവിഷബാധ:ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു
തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരംഎസ് എ റ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു.കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്.…
Read More