konnivartha.com: തിരക്ക് കുറയ്ക്കാനായി ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടി കോട്ടയത്തേക്ക് നീട്ടി . ചെന്നൈ സെന്‍ട്രലില്‍നിന്ന് ചെങ്കോട്ടയിലേക്ക് ഒക്ടോബര്‍ 1, 8, 15, 22 എന്നീ തീയതികളില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയാണ് കോട്ടയത്തേക്ക് നീട്ടിയത്. ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകീട്ട് 3.10-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06121) പിറ്റേന്ന് ഉച്ചയ്ക്ക് 12.05-ന് കോട്ടയത്ത് എത്തും. എസി ത്രീടിയര്‍ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള തീവണ്ടിയാണിത്. പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടാകും.കോട്ടയത്തുനിന്ന് ഒക്ടോബര്‍ രണ്ട്, ഒന്‍പത്, 16, 23 തീയതികളില്‍ ഉച്ചയ്ക്ക് 2.05-ന് തിരിക്കുന്ന തീവണ്ടി(06122) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും .
Read Moreടാഗ്: kottayam
നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു
konnivartha.com: യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് ലോക്‌സഭയിൽ അറിയിച്ചു. നിലവിലെ 12-ൽനിന്ന് 14 കോച്ചുകളായാണു വർധിപ്പിച്ചത്. 2025 മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്. ലോക്‌സഭയിൽ E T മുഹമ്മദ് ബഷീർ MP-യുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രിയുടെ വിശദീകരണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നടത്തിയ ശുപാർശകളുടെയും ദക്ഷിണ റെയിൽവേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ ചേർക്കാൻ തീരുമാനിച്ചത്. “ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തനസാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്” – ശ്രീ അശ്വിനി വൈഷണവ് ലോക്‌സഭയിൽ വ്യക്തമാക്കി. ഈ തീരുമാനം യാത്രക്കാരുടെ തിരക്കു കുറയ്ക്കാൻ സഹായിക്കുകയും ജനറൽ…
Read Moreകനത്ത മഴ സാധ്യത :പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏപ്രിൽ 22 ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Read Moreവിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞ് വീട്ടമ്മ മരിച്ചു
വാഗമൺ റോഡിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു യുവതി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. കുമരകം അയ്മനം കവണാറ്റിൻകര കമ്പിച്ചിറയിൽ ധന്യ (43) ആണു മരിച്ചത്. തീക്കോയി വേലത്തുശേരിക്കു സമീപമാണ് അപകടം.കുമരകം സ്വദേശികളായ രഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി.അബിജിനി (16), നന്ദന (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് വാനിലുണ്ടായിരുന്നത്. വാഗമണ്ണിലെത്തിയ സംഘം തിരികെവരുമ്പോഴാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട വാൻ തുമ്പശേരി വളവിലെ തിട്ടയിലിടിച്ചു റോഡിൽ മറിയുകയായിരുന്നു. ധന്യയുടെ ഭർത്താവ്: അനീഷ്. മക്കൾ: അഭിമന്യു, അനാമിക
Read Moreവലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോട്ടയം അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും. അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും. നഗരത്തിരക്കിൽ നിന്നുമാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങൾ ആസ്വദിക്കാനും പറ്റിയ ഇടം എന്നനിലയിലാണ് വാട്ടർ ടൂറിസം പാർക്ക് സവിശേഷമാകുന്നത്.…
Read Moreഇടിമിന്നലേറ്റു: ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
konnivartha.com: കോട്ടയം മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു
Read Moreകിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
konnivartha.com: കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് കിണറ്റിൽ ഓക്സിജൻ ഇല്ലാത്തത് മൂലം ശ്വാസം കിട്ടാതെ ദാരുണമായി മരണപ്പെട്ടത് . എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിൽ ഇറങ്ങിയ മുക്കട സ്വദേശി അനീഷ് ശ്വാസം കിട്ടാതെ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് പെട്ടെന്ന് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഓട്ടോ ഡ്രൈവർ ബിജു എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് മരണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നി ശമന സേന യൂണിറ്റ് ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Read Moreടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു
പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴിസോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്…. സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണമായി തകർന്നിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ കാറും ബസും മറിഞ്ഞു. 18 ബസ് യാത്രക്കാർക്കും പരുക്കുണ്ട്.ഏർക്കാടേയ്ക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
Read Moreട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു:കോട്ടയം സ്വദേശികളാണ് മരിച്ചത്
കാസറഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളാണ് മരിച്ചത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(70), എയ്ഞ്ചൽ(30), ആലിസ് തോമസ് (62) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ – ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങൾ ചിതറി തെറിച്ച നിലയിലായിരുന്നു.കാഞ്ഞങ്ങാട് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി വൈകിട്ട് ഇവിടേക്ക് എത്തിയതായിരുന്നു. റെയിൽവേ പാളം മുറിച്ച് കടന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തിയതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ് തട്ടിയത്
Read Moreകനത്ത മഴ സാധ്യത :പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു (20/08/2024)
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 20/08/2024: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 19/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 20/08/2024: ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ 21/08/2024: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read More