പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി കേന്ദ്ര ആരോഗ്യസംഘം. ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ കേന്ദ്ര ആരോഗ്യ സംഘമാണ് ജില്ല സന്ദര്‍ശിച്ചത് . ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ കോളനി, റാന്നി ഗ്രാമപഞ്ചായത്തിലെ വൈക്കം എന്നീ പ്രദേശങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയും സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തി പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയായിരുന്നു സംഘം. ജില്ലയില്‍ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസംഘം വിലയിരുത്തി. രോഗവ്യാപനം കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും സാമൂഹിക ഒത്തുചേരലുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യസംഘം നിര്‍ദ്ദേശം നല്‍കി. ക്ലസ്റ്ററുകളിലും സൂപ്പര്‍ ക്ലസ്റ്ററുകളിലും ജില്ലാതല മേല്‍നോട്ടം ആവശ്യമാണെന്നും ആരോഗ്യ സംഘം നിര്‍ദേശിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍…
Read More