പത്തനംതിട്ട 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19ന്

  വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും konnivartha.com: ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19 വൈകിട്ട് നാലിന് പത്തനംതിട്ട മേരിമാത ഫോറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ ടി. സക്കീര്‍ ഹുസൈന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ വി. മുരുകദാസ്, ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ കെ.എസ് ഷീബ, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍…

Read More

കെ എസ് ഇ ബിയുടെ അനാസ്ഥ :നല്‍കേണ്ടി വന്നത് ഒരു ജീവന്‍

എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു, അത് മാത്രം അറിയാം’; വിങ്ങിപ്പൊട്ടി മിഥുന്റെ അച്ഛന്‍ കൊല്ലം: ”എന്ത് പറ്റിയെന്ന് അറിയില്ല, ആരുടെ അനാസ്ഥയാണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് അറിയാവുന്നത്.” കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛന്‍ മനുവിന് ഇതുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാവിലെ സ്‌കൂളില്‍ കൊണ്ട് വിട്ട മകൻ്റെ അപകടവാര്‍ത്ത അറിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു മനു മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകീട്ട് ചെരുപ്പ് വാങ്ങിക്കണം എന്നും നേരത്തെ വരാമെന്നും മകനോട് പറഞ്ഞിരുന്നു. എന്നും മനു കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു. കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാല്‍ ആണ് സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകനെ ബൈക്കില്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്ന് മടങ്ങിയ മനുവിനെ പിന്നീട് തേടിയെത്തിയത് മകന്റ മരണ വാര്‍ത്തയായിരുന്നു. കുവൈത്തില്‍ ഹോം നഴ്‌സാണ് മരിച്ച മിഥുന്റെ അമ്മ. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുജ കുവൈത്തിലേക്കു പോയത്. കൊല്ലം…

Read More

കമ്പിയില്‍ കമ്പ് കുരുങ്ങിയിട്ട് ആഴ്ചകള്‍ : എടുത്തു കളയാന്‍ വകയാര്‍ കെ എസ് ഇ ബിയില്‍ ആളില്ലേ ..?

  konnivartha.com: കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . ചിലര്‍ വകയാര്‍ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞിട്ടും ജീവനക്കാര്‍ക്ക് അനക്കം ഇല്ല . വകയാര്‍ എം ല്‍ എ പടി- അരുവാപ്പുലം തേക്ക് തോട്ടം റോഡില്‍ ഐ പി സി യുടെ സമീപം മേലേതില്‍ പടിയിലെ പോസ്റ്റിലും ലൈനിലുമാണ് ശിഖരത്തോടെ ഉള്ള കമ്പ് കുരുങ്ങി കിടക്കുന്നത്. ലൈന്‍മാന്മാര്‍ ഇത് വഴി കടന്നു പോകുന്നു എങ്കിലും പോസ്റ്റില്‍ കയറി എടുത്തു കളയാന്‍ ഉള്ള മടി കൊണ്ട് ഈ കമ്പ് ഇവിടെ തന്നെ കിടക്കുന്നു . ഉണങ്ങിയ കമ്പായതിനാല്‍ ഷോര്‍ട്ട് ആയിട്ടില്ല . എന്നാല്‍ ഫോണില്‍ കൂടി പരാതി പറഞ്ഞിട്ടും ഈ കമ്പ് എടുത്തു കളയാന്‍ അധികൃതര്‍ക്ക്…

Read More

വൈദ്യുതി പ്രവഹിപ്പിക്കും : ജാഗ്രത പാലിക്കണം( 02/07/2025 )

  konnivartha.com: ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ലൈനായി നവീകരിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കി. ഇതുമൂലം അടൂര്‍, ഏനാത്ത് സബ് സ്‌റ്റേഷനുകള്‍, പത്തനംതിട്ട ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് 220 കെ വി വോള്‍ട്ടേജില്‍ വരെ ജൂലൈ നാല് രാവിലെ ഒമ്പത് മുതല്‍ ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിക്കും. ലൈനുമായോ ടവറുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനവുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടകരവും നിയമവിരുദ്ധമാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് ടി സി സബ് ഡിവിഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2980098.

Read More

വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം : കെ.എസ്.ഇ.ബി

konnivartha.com: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍‍സുലേറ്റ് ചെയ്തുവെന്നും എല്‍സിബി / ആര്‍സിസിബി പ്രവര്‍‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. എസ്.ഇ.ബി.യുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ്.…

Read More

വൈദ്യുതി നിരക്ക് കൂട്ടി: യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചു

  konnivartha.com:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്. യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം . പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന .റെഗുലേറ്ററി കമ്മിഷന്‍ യോഗങ്ങള്‍ക്ക് ശേഷമാണ് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വന്‍ കിട പൊതു മേഖല സ്ഥാപനങ്ങളുടെ കോടികളുടെ കുടിശിക എഴുതി തള്ളിയിരുന്നു . ആ ബാധ്യത കൂടി ഇനി ജനം സഹിക്കണം.…

Read More

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

  സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. സപ്ലൈ കോഡ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്. 1. ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നൽകേണ്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ വഴി നിർബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുമൂലം ലൈസൻസിയുടെ ഓഫീസിൽ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സർവ്വീസ് കണക്ഷൻ, റീകണക്ഷൻ, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോൺട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങൾ മുതലായ സേവനങ്ങൾ ഓൺലൈനായി തന്നെ ചെയ്യാവുന്നതാണ്. തന്മൂലം നടപടികൾ സുതാര്യമാകുകയും നടപടിക്രമങ്ങളുടെ വേഗത വർദ്ധിക്കുകയും ചെയ്യും. മാത്രമല്ല അപേക്ഷകളുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ലൈസൻസിയുടെ…

Read More

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

  konnivartha.com: ഈ വർഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 26 നു ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ചീഫ് ഇലക്ടിക്കൽ ഇൻസ്‌പെക്ടർ നിർദേശിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ വൈദ്യുതി വയറിംഗിലും വൈദ്യതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ചമുലം ഉള്ള അപകടം ഒഴിവാക്കാൻ ഐ.എസ്.ഐ മുദ്രയുള്ള എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി /ആർ.സി.സി.ബി) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക. വൈദ്യതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക. കുട്ടികൾക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്. വൈദ്യതി വയറിംഗ് ശരിയായ രീതിയിൽ പരിപാലിക്കുക. ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുക. മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമാക്കി വയ്കക. മൂന്ന്പിൻ ഉള്ള പ്ലഗുകൾ…

Read More

ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

  വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല.വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി.പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു . വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം.പകരം ക്രമീകരണത്തിന് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.പതിനഞ്ച് ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോര്‍ഡിന്റെ നിലപാട്

Read More

വെട്ടൂര്‍ മണ്ണും ഭാഗത്ത്‌ കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല

  konnivartha.com : പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം കൊട്ടാരത്തില്‍ മേഖലയിലെ  അഞ്ചു വീട്ടുകാര്‍  ഇപ്പോഴും ഇരുട്ടില്‍ തന്നെ .   കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി പറഞ്ഞത് അല്ലാതെ ഒരു ശരിയാക്കലും ഉണ്ടായില്ല . ഇനി നാളെ ശരിയാക്കാം എന്ന് അവസാനം വിളിച്ച ആളിന് മറുപടി നല്‍കി കോന്നി കെ എസ് ഇ ബി ഷോക്കടിപ്പിച്ചു . വയ്യ എങ്കില്‍ ജോലി രാജി വെച്ചിട്ട് പോകുക .കൃത്യമായി പണിയെടുക്കുന്ന നല്ല ജീവനക്കാരുടെ പേര് കളയാന്‍ ചില കൃമി ജീവികള്‍ കോന്നി കെ എസ് ഇ ബിയില്‍ ഉണ്ട് .ജനങ്ങളെ വലയ്ക്കുന്ന ആളുകള്‍ . ഇവരെ ജനം തിരിച്ചറിയണം . രാവും പകലും ജോലിയില്‍ ആത്മാര്‍ഥമായി പണിഎടുക്കുന്ന ജീവനക്കാര്‍ നിരവധി…

Read More