konnivartha.com: പത്തനംതിട്ട ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി…
Read Moreടാഗ്: ksrtc pathanamthitta
പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ
konnivartha.com :പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ സർവീസ് സർവ്വീസ് ആരംഭിക്കും. ആറന്മുള എം.എൽ.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 മണിക്കാണ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബാംഗ്ലൂർ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്. ആർ.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പർ ബസ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. തൽക്കാൽ…
Read Moreപത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരങ്ങള്‍
പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരം ♦️ വടക്കോട്ട് ■ 04:20 am – എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്. ■ 05:15 am – നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം. ■ 05:15 am / 5:30 am – സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.book your…
Read More