പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്‌

    konnivartha.com: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റു മുട്ടുന്നു .വിഷയം സംഘടനകള്‍ ഏറ്റെടുക്കുന്നു. സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം .കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം. തൃശൂരിലെ ക്യാമ്പസുകളിൽ വ്യാപകമായി ആക്രമണം നടത്തി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലുണ്ടായ സംഘർഷത്തിൽ രണ്ട് കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റു.അലോഷ്യസ് കോളേജിലും ,എസ് എൻ കോളേജിലും കൊടിമരങ്ങൾ തകർത്തു.പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലും എസ്എഫ്ഐ കെഎസ്‍യു പ്രവർത്തകർ ഏറ്റുമുട്ടി.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെഎസ്‍യു ജില്ലാ ഭാരവാഹികൾക്ക് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു നാളെ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കലാലയങ്ങളില്‍ രാഷ്ട്രീയം കുത്തി നിറച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അണികളെ ഇളക്കി വിടുന്നു .സാധാരണ കുടുംബത്തിലെ കുഞ്ഞുങ്ങള്‍…

Read More