കോന്നി തണ്ണിതോട് അടവികുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗവിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരിക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് സവാരി. ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിലുകാരാണ് 16 പേര്‍ക്ക് പരിശീലനം നല്‍കിയത് . 16 കുട്ടവഞ്ചികള്‍ മൈസൂരിലെ ഹോഗനക്കലിൽ നിന്നുമാണ് എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരു കിലോമീറ്ററോളം കുട്ടവഞ്ചിയിൽ യാത്ര ചെയ്തു കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവിൽ…
Read More