The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel. ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…
Read Moreടാഗ്: kuwait
ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു
KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു . ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം…
Read Moreകുവൈറ്റ് ബാങ്കില്‍ നിന്നും 700 കോടി തട്ടിയതായി പരാതി:1425 മലയാളികള്‍ക്കെതിരേ അന്വേഷണം
konnivartha.com: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു . 1425 മലയാളികള്‍ക്കെതിരേആണ് അന്വേഷണം . ബാങ്കിന്‍റെ 700 കോടി രൂപയോളം തട്ടി എന്നാണ് പരാതി . കുവൈറ്റില്‍ വിവിധ ഇടങ്ങളില്‍ ജോലി നോക്കിയാ 1425 മലയാളികളാണ് ഇത്രയും കോടി രൂപ ബാങ്കില്‍ നിന്നും എടുത്തു മുങ്ങിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബാങ്കിന് ബോധ്യം വന്ന കാര്യം . കുവൈറ്റില്‍ ജോലി നോക്കിയ 700 ഓളം പേർ നഴ്സുമാരാണ്.വന്‍ തുക ലോണ്‍ എടുത്ത ശേഷംകാനഡ, ഇന്ത്യ , അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പോലീസിനെ അറിയിച്ചത്.അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. പലരും ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.ബാങ്ക് ലോണ്‍ മുടങ്ങിയതോടെ ബാങ്ക്…
Read Moreകുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു
konnivartha.com : കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്‍റെ കുടുംബ സംഗമം നടന്നു .കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഹാളിൽ വച്ച് ഗ്രൂപ്പിന്‍റെ പ്രസിഡന്റ് ഷാലു തോമസിന്‍റെ അധ്യക്ഷതയിൽ ജീവകാരുണ്യപ്രവർത്തകൻ ഫാ : ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്തു . കെ കെ എഫ് സെക്രട്ടറി ജിനു കെ വി സ്വാഗതം പറഞ്ഞു . മനോജ് കോന്നി, സോബി ജോർജ്, രാജൻ തോട്ടത്തിൽ, ഷാനവാസ് ബഷീർ, ബിനോയ് ചന്ദ്രൻ, സക്കീർ പുത്തൻപാലം, രതീഷ് രവി, ആനന്ദ് രാജ് എന്നിവർ ആശംസകൾ അറിയിച്ചു. ഇട്ടിച്ചൻ ആന്റണി നന്ദി പറഞ്ഞു.
Read Moreകുവൈറ്റില്‍ 80 നെഴ് സുമാര്‍ക്ക് ജോലിയും ശമ്പളവും ഇല്ല
കുവൈറ്റില്‍ 80 നെഴ് സുമാര്‍ക്ക് ജോലിയും ശമ്പളവും ഇല്ല :ഇഖാമ ഇല്ലാത്തതിനാല്‍ ഏതു സമയത്തും അനധികൃത താമസക്കാര്‍ എന്ന പിഴ ചുമത്തി പോലീസ് പിടികൂടാം :കുവൈറ്റ് ഇന്ത്യന്‍ എംബസ്സി ഉടനെ ഇടപെടുക കുവൈറ്റ് : രണ്ടു വര്‍ഷമായി ശമ്പളവും ജോലിയും ഇല്ലാതെ എണ്‍പതോളം നെഴ് സുമാര്‍ കുവൈറ്റില്‍ കഴിയുന്നു .കേരളത്തില്‍ നിന്ന് ഉള്ളവരാണ് മിക്കവരും .രണ്ടു വര്‍ഷം മുന്‍പ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം കൊച്ചിയിലും ഡല്‍ഹിയിലും എത്തി അഭിമുഖം വഴി തിരഞ്ഞെടുത്ത വര്‍ക്ക് ആണ് ജോലിയും കൂലിയും ഇല്ലാത്തത് .ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഫയലുകള്‍ കാണുവാന്‍ ഇല്ല .ഇതിനാല്‍ ഇഖാ മ യോ നിയമനമോ കിട്ടിയില്ല .പരാതി ഉണ്ടായപ്പോള്‍ ചിലര്‍ക്ക് ഇഖാമ നല്‍കി എന്നാല്‍ നിയമനം നല്‍കിയില്ല . ഫര്‍വാനിയ ആരോഗ്യ മന്ത്രാലയം ഹോസ്റ്റലില്‍ താമസം ഒരുക്കി നല്‍കിയിട്ടുണ്ട് .ഈ നെഴ് സ്സുമാര്‍ക്ക് ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍…
Read Moreകുവൈറ്റിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി
കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂർണമായി കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. .
Read Moreആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്‍റെ ഇഫ്താര്‍ സംഗമം
ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് കുവൈറ്റ് ആലപ്പുഴ ഡിസ്ട്രിക്ട് ഇഫ്താര്‍ സംഗമം നടക്കുന്നു . സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901 വിപിന്‍ മങ്ങാട്ട് : 67068720 സകീര്‍ പുത്തന്‍പാലത്തു: 94067454 ഐഡിയല്‍ സലിം: 55638435 ഷാജി പി ഐ : 60992994
Read Moreഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു
പി ഡി ജോര്‍ജ് നടവയല്‍ കുവൈറ്റ് സിറ്റി: ഓര്‍മ കുവൈറ്റ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ചു. അഭിലാഷ് ജോസ് (പ്രസിഡന്റ്), മഞജു സജീവ് (വൈസ് പ്രസിഡന്റ്), അജോ ജോസഫ് (സെക്രട്ടറി), ആന്റോ പുനെശ്ശേരി (ജോയിന്റ് സെക്രട്ടറി), ജോര്‍ജ് ഫിലിപ് (ട്രഷറാര്‍), രാജു ജോണ്‍ ആറ്റുപുറം (ജോയിന്റ് ട്രഷറാര്‍), സജീവ് ജോസഫ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് വിംഗ് ഭാരവാഹികളായി ഏയ്‌ഞ്ചെല്‍ രാജു (പ്രസിഡന്റ്), മരിയ ആന്‍ സജീവ് (വൈസ് പ്രസിഡന്റ്), ജെഫ് ജോര്‍ജ് (സെക്രട്ടറി), സെറിന്‍ ആന്റോ (ജോയിന്റ് സെക്രട്ടറി), പോള്‍ ആന്റോ (ട്രഷറര്‍), അഞ ്ജന രാജു (യൂത്ത് കണ്‍വീനര്‍), നിത്യ ആന്‍ സജീവ്, ജെഷ് ജോര്‍ജ്, ജോയല്‍ അജോ ജോസഫ് ( എക്‌സിക്യൂട്ടിവ് കമറ്റി മെംബെഴ്‌സ്)…
Read Moreകുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാല്‍ പിഴ
കുവൈത്ത് : റംസാന്‍ നോമ്പിനു ഇടയില്‍ പകല്‍ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും നിയമം പ്രാബല്യത്തില്‍ വന്നു .വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയോ ഒരുമാസം തടവോ രണ്ടുംകൂടി ചേര്‍ത്തോ ആകും ശിക്ഷയെന്നു മന്ത്രാലയം മീഡിയ ആന്‍ഡ് പിആര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും റംസാന്റെ പവിത്രത കാത്തുസൂക്ഷിക്കണം. പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ പുക വലിക്കുകയോ ചെയ്യരുതെന്നും വിശുദ്ധ മാസത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുവാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു. റംസാനില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഗതാഗതത്തിരക്കു നിയന്ത്രണത്തിന് ഇഫ്താറിനോട് അനുബന്ധിച്ച സമയത്ത് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം…
Read Moreസേവാദര്‍ശന്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി : സേവാദര്‍ശന്‍ കുവൈറ്റ് 2017-2018 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് അജയകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയില്‍ ചര്‍ച്ചയും നടന്നു. ഇരുന്നൂറുപേരോളം അടങ്ങുന്ന ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജുരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസിഡന്റ് സഞ്ജുരാജ്, വൈസ് പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍, ട്രഷറര്‍ അജയകുമാര്‍, പ്രോഗ്രാം സെക്രട്ടറി സനല്‍കുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുന്ദരരാമന്‍, പബ്ലിക് റിലേഷന്‍ വിഭീഷ് എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി കിരണ്‍കുമാര്‍, രാജരാജന്‍, എസ്.മോഹന്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Read More