konnivartha.com:കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ് ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു . കോന്നി നിവാസി സംഗമം കമ്മറ്റി അംഗങ്ങളായ മത്തായി വർഗ്ഗീസ്, ഷൈൻ ബിബിൻ , രക്തദാന ക്യാംപിന്റെ കണ്‍വീനര്‍ ഷൈജു രാജൻ ചരുവിൽ ,ബിനു വിളയിൽ രാജൻ , ബിഡികെ അംഗം രാജന്‍ തോട്ടത്തില്‍ എന്നിവർ സംസാരിച്ചു . മനോജ് മാവേലിക്കര നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ സഹ രക്ഷാധികാരിബാബു വർഗ്ഗീസ് , ജനറൽ സെക്രട്ടറി സജീവ്, ട്രഷറർ സൂരജ് വർഗ്ഗീസ്, പ്രൊ. പി ആര്‍ ഒ സിബി അലക്സാണ്ടർ, ജോ: ട്രഷറർ…
Read Moreടാഗ്: kuwait konni
കുവൈറ്റ് കോന്നി നിവാസി സംഗമം : രക്ത ദാന ക്യാമ്പ് (14\02\2025 )
konnivartha.com: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റിൽ എത്തിയ പ്രവാസികളുടെ കൂട്ടായ്മയായ കോന്നി നിവാസി സംഗമം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച 2 മണി മുതൽ 6 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്‍ററില്‍ വച്ച് കേരള ബ്ലഡ് ഡൊണേറ്റഡ് ചാപ്റ്ററും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തികള്‍ ആണ് കുവൈറ്റ് കോന്നി നിവാസി സംഗമം സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു . കഴിഞ്ഞ ഇരുപതു വര്‍ഷമായി കോന്നിയില്‍ നിന്നും കുവൈറ്റില്‍ എത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് കുവൈറ്റ് കോന്നി നിവാസി സംഗമം. സാമൂഹിക സാംസ്കാരിക സാഹിത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യം ആണ് സംഘടന എന്ന് ഭാരവാഹികള്‍ പറഞ്ഞു . കുവൈറ്റ് കോന്നി നിവാസി സംഗമം ഭാരവാഹികള്‍…
Read More