മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്യും konnivartha.com; മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ: സബീഹ് അൽ മുഖൈസിമും സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ പരാമർശിച്ചു. കുവൈത്തിന്റെ പുനർനിർമ്മാണത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകിവരുന്ന സേവനങ്ങളെ ശൈഖ് ഫഹാദ് ശ്ലാഘിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകിവരുന്ന സഹകരണത്തിനും പിന്തുണക്കും ശൈഖ് ഫഹാദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ…
Read Moreടാഗ്: kuwait news
കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയില്‍: കുവൈറ്റിലെ ഇന്ത്യന്‍ എംബസി
konnivartha.com: കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു.ഇക്കാര്യം പ്രസ് റിലീസായി പുറത്തിറക്കി . ഇതില്‍ നിരവധി മലയാളികള്‍ ഉണ്ട് എന്നാണ് സൂചന . മരണങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല . 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണ്.ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ +965 6550158 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വാട്സ്സാപ്പിലോ നേരിട്ടോ ബന്ധപ്പെടാം.പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്.വിവിധ രാജ്യക്കാരായ 63 പേര്‍ക്കാണ് ചികിത്സ നല്‍കിയത് . അദാന്‍, ഫര്‍വാനിയ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കി.31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് പൂര്‍ത്തിയാക്കി. ഇതില്‍ 21 പേര്‍ക്ക് സ്ഥിരമായും ഭാഗീകമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.കേരളക്കാര്‍ക്ക്…
Read Moreദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു
konnivartha.com: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വീസയ്ക്ക് അപേക്ഷിക്കാം.കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് പൗരന്മാർക്ക് ഇനി ഇന്ത്യൻ വീസകൾ പൂർണമായും ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും .യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണ് . ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉള്‍ക്കൊള്ളുന്നു .അഞ്ച് വർഷത്തേക്ക്പുതിയ ടൂറിസ്റ്റ് വിസ , ഒരു വർഷം വരെ ബിസിനസ് വിസ, 60 ദിവസം വരെ മെഡിക്കൽ വിസ, 30 ദിവസം വരെ കോൺഫറൻസ് വിസ എന്നിവയ്ക്ക് സാധുതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി. വിസ കാലാവധിയെ ആശ്രയിച്ച് സേവനത്തിന് 40 മുതൽ 80 ഡോളർ വരെ ചിലവാകുമെന്നും ആവശ്യമായ രേഖകൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതൽ നാല്…
Read Moreഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത തുറന്നു
The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel. ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…
Read Moreഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു
KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു . ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം…
Read Moreകുവൈറ്റ് സാൽമിയ: അപ്പാർട്മെന്റിൽ തീപിടുത്തം: ഒരു മരണം
konnivartha.com: കുവൈറ്റ് സാൽമിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു . മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബ്ലോക്ക് 12-ലുള്ള കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. സാൽമിയ അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. konnivartha.com: Firefighting teams brought a fire under control on Monday evening in an apartment within a building in Salmiya area, The incident resulted in one fatality, and the site was handed over to the relevant authoritie
Read Moreവഴക്കിനെ തുടർന്ന് പരസ്പരം കുത്തി: കുവൈറ്റില്‍ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
കുവൈറ്റില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറയുന്നു . ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി.ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു…
Read More