കോവിഡ് സ്ഥിരീകരിച്ചാലും അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് തുടരണം ഡോ. മഞ്ജു പുരി konnivartha.com : ഗർഭവതികളായവർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ചും അമ്മയും കുഞ്ഞും കോവിഡ് ബാധിതരാകാതെ സ്വയം സംരക്ഷിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു പുരി വിശദീകരിക്കുന്നു. ഗർഭകാലത്ത് പോലും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സുരക്ഷിതമാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് എത്രമാത്രം സഹായകമാകും ? കോവിഡ് രൂക്ഷമാണെങ്കിൽ ഗർഭാവസ്ഥയിൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ചും അവസാന മൂന്നു മാസത്തിൽ ഗർഭപാത്രം വികസിക്കാനും ഡയഫ്രം അമരാനും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനെ നേരിടാനുള്ള ഒരു സ്ത്രീയുടെ കഴിവിനെ ബാധിക്കാനും സാധ്യതയുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ പോലും…
Read More