നിലമ്പൂർ :ആര്യാടൻ ഷൗക്കത്ത്(യു ഡി എഫ് )

Konnivartha. Com :ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് യു. ഡി എഫിലെ ആര്യാടൻ ഷൗക്കത്ത്. എൽ ഡി എഫിലെ എം സ്വരാജ് ആയിരുന്നു പ്രധാന എതിരാളി. വോട്ടിംഗ് നിലയിൽ യു ഡി എഫ് വ്യക്തമായ ലീഡ് നിലനിർത്തി.   നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം.ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്.   സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം…

Read More

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം

  konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…

Read More

വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

konnivartha.com: കോന്നി വകയാര്‍ സര്‍വീസ് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും . നിലവില്‍ എല്‍ ഡി ആണ് ഭരണം . ഇരു പാനലുകളിലെയും സ്ഥാനാര്‍ഥികള്‍ സഹകാരികളെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു .കൊല്ലന്‍പടി എസ് എന്‍ വി സ്കൂളില്‍ വെച്ചു രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്  

Read More

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

  പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര്‍ 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

Read More

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

  konnivartha.com: കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 6 സി എം അഞ്ചു ബി ജെ പി രണ്ടു എന്നിങ്ങനെ ആയിരുന്നു കക്ഷി നില . അടൂര്‍ പ്രകാശ്‌ എം പിയുടെ സാന്നിധ്യത്തില്‍ കോൺഗ്രസ്സിൽ പ്രസിഡന്റ് പദവി പങ്കു വെക്കാന്‍ ധാരണയായി .ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും എന്നായിരുന്നു ധാരണ . എന്നാല്‍ ആദ്യത്തെ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു…

Read More

28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

  ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി.പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം വീണു. മലപ്പുറം കരുളായി ചക്കിട്ടാമല സീറ്റ നിലനിർത്തുകയും കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം തുടരാം. എൽഡിഎഫും എൻഡിഎയും ഓരോ സീറ്റുകളാണ് ആകെ പിടിച്ചെടുത്തത്. എൽഡിഎഫ് പതിനാല് സീറ്റുകൾ നിലനിർത്തിയപ്പോൾ യുഡിഎഫിന് അഞ്ചും എൻഡിഎക്ക് ഒരു സീറ്റിലും തുടരാനായി. പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക്…

Read More

മില്‍മയുടെ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു

  മില്‍മയുടെ ഭരണം ഇടതുപക്ഷത്തിന്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിന്റെ കെ എസ് മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി എ ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണസമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് പി എ ബാലന്‍ മാസ്റ്റര്‍ ചെയര്‍മാനായത്. ജൂലൈ 10-നായിരുന്നു ബാലന്‍ മാസ്റ്റര്‍ അന്തരിച്ചത്. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലന്‍ മാസ്റ്റര്‍. 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 3000ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള…

Read More

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത്

കോന്നിയുടെ ഹൃദയ ഭൂമിക : വാര്‍ഡ് 11 മങ്ങാരം എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്താന്‍ കെ ജി ഉദയകുമാര്‍ രംഗത്ത് കോന്നിയുടെ ഹൃദയമാണ് പഞ്ചായത്ത് വാര്‍ഡ് 11 മങ്ങാരം . കോന്നി മേഖല പൊതുവേ മങ്ങാരം എന്നു എഴുത്തുകുത്തില്‍ ഉണ്ടെങ്കിലും മങ്ങാരം എന്ന വാര്‍ഡ് കോന്നിയുടെ വികസനത്തില്‍ ഏറെ പങ്ക് ഉള്ള വാര്‍ഡ് ആണ് . സി പി എം സിറ്റിങ് സീറ്റായ മങ്ങാരത്ത് മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന സി പി ഐ എം കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി ആയിരുന്ന കെ ജി ഉദയ കുമാറിനെ തന്നെ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കി അരുവാപ്പുലം ഐരവണ്‍ പുതിയകാവില്‍ മേഖലയെയും മങ്ങാരത്തെയുംതമ്മില്‍ വേര്‍ തിരിക്കുന്നത് അച്ചന്‍ കോവില്‍ നദിയാണ് . ഇവിടെ ഉള്ള തൂക്കു പാലം ഏറെ വര്‍ഷമായി അറ്റകുറ്റപണികള്‍ ഇല്ലാതെ അപകടത്തിലായിരുന്നു . കോന്നി എം…

Read More