ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/04/2024 )

  ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി;മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 14,29,700 : 20,929 വോട്ടര്‍മാര്‍ വര്‍ധിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 14,29,700 വോട്ടര്‍മാര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരായ 10,51,124 പേര്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 3,78,576 വോട്ടര്‍മാര്‍കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആയി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍ ആകെ 1,87,898 വോട്ടര്‍മാരുണ്ട്. ഇതില്‍ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. പൂഞ്ഞാറില്‍ ആകെ 1,90,678 വോട്ടര്‍മാരില്‍ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്. ലോക്സഭാ മണ്ഡലത്തില്‍ പുരുഷ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തില്‍ 2,238 പ്രവാസി വോട്ടര്‍മാരില്‍ 437 സ്ത്രീകളും 1,801 പുരുഷ വോട്ടര്‍മാരുമാണുള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയേക്കാള്‍ 20,929 വോട്ടര്‍മാരുടെ വര്‍ധനവാണുള്ളത്. ആകെ…

Read More