ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/04/2024

  പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. 100 മീറ്റര്‍ പരിധിയില്‍ പ്രവേശനം മൂന്ന് വാഹനങ്ങള്‍ക്ക് മാത്രം സ്ഥാനാര്‍ഥികളുടെ വാഹനങ്ങളില്‍ പരമാവധി മൂന്നെണ്ണത്തിന് മാത്രമേ വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ പരിധിയില്‍ പ്രവേശനമുള്ളൂ. നാമനിര്‍ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ വരണാധികാരിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല്…

Read More