ഏഴ് പേര്‍ കൂടി പത്രിക സമര്‍പ്പിച്ചു;ആകെ 10 സ്ഥാനാര്‍ഥികള്‍:സൂക്ഷ്മപരിശോധന ഏപ്രില്‍ : 5 സമയപരിധി അവസാനിച്ച ഏപ്രില്‍ 4 മൂന്ന് മണി വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് ആകെ 10 പേര്‍. ഏഴ് സ്ഥാനാര്‍ഥികള്‍ പുതുതായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്കും ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമര്‍പ്പിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാര്‍ഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 25,000…
Read More