പത്തനംതിട്ട ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതല്‍ കോന്നിയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജില്ലയില്‍ 13686 ഭിന്നശേഷി വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരില്‍ 7473 പുരുഷവോട്ടര്‍മാരും 6212 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് കോന്നി നിയോജക മണ്ഡലത്തിലും കുറവ് റാന്നിയിലുമാണ്. കോന്നിയില്‍ 3698 ഭിന്നശേഷി വോട്ടര്‍മാരില്‍ 1899 പുരുഷവോട്ടര്‍മാരും 1798 സ്ത്രീ വോട്ടര്‍മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. 1903 ഭിന്നശേഷി വോട്ടര്‍മാരുള്ള റാന്നിയില്‍ 1110 പുരുഷ വോട്ടര്‍മാരും 793 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. അടൂരില്‍ 1637പുരുഷവോട്ടര്‍മാരും 1335 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 2972 ഭിന്നശേഷി വോട്ടര്‍മാരുമാണുള്ളത്. 2799 ഭിന്നശേഷി വോട്ടര്‍മാരുള്ള ആറന്മുളയില്‍ 1539 പുരുഷവോട്ടര്‍മാരും, 1260 സ്ത്രീ വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ 2314 ഭിന്നശേഷി വോട്ടര്‍മാരുള്ളതില്‍ 1288 പുരുഷവോട്ടര്‍മാരും 1026 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. പ്രധാനമായും നാലു വിഭാഗങ്ങളായാണ് ഭിന്നശേഷിക്കാരെ തരം തിരിച്ചിട്ടുള്ളത്. കാഴ്ചാ പരിമിതിയുള്ളവര്‍, കേള്‍വി,…
Read More