ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 11/04/2024 )

മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച പങ്കാളിത്തം ഉണ്ടാകണം: ജില്ലാ കളക്ടര്‍ മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. സമ്മതിദാനവകാശം രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ വൈകിട്ട് ആറു മണി വരെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദേഹം പറഞ്ഞു. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍…

Read More