ലണ്ടനിലെ മോഡലിംഗ് രംഗത്ത് മലയാളി സാന്നിധ്യം : രാജ്യാന്തര പ്രശസ്‌തിയുടെ നിറവില്‍

  konnivartha.com : അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന മേഖലയാണ് മോഡലിംഗ് രംഗം . മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മോഡലിംഗിലും ഫാഷൻ ഡിസൈനിംഗും ആര്‍ജിച്ചെടുക്കാന്‍ ഉള്ള കഴിവ് വേണം എന്ന് മാത്രം .   നിലവില്‍ ഉള്ള ഫാഷന്‍ മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തര പ്രശസ്‌തിയുടെ നിറവിലെത്തി നിൽക്കുന്നു.ഇത് സഞ്ജുന മഡോണക്കെണ്ടി (SanJuna MadonaKendi )   പേരിലെ പെണ്‍കുട്ടിയെ അടുത്തറിയാം സൗന്ദര്യവസ്‌തുക്കൾ അലങ്കാരവസ്‌തുക്കൾ തുകൽ വസ്ത്രനിർമ്മാണം തുടങ്ങിയ നിരവധി നിർമ്മാണ നിർവ്വഹണങ്ങൾക്കായി ചെറുതും വലുതുമായ പക്ഷിമൃഗാദികളെ കൊന്നൊടുക്കി വംശനാശത്തിലേക്കെത്തിക്കുന്നതിനെതിരെ ശബ്ദമുയർത്തിയും പ്രതികരിച്ചും ഒപ്പം ബോധവത്ക്കരണ പ്രവർത്തനവുമായി ഫാഷൻ മോഡൽ രംഗത്തെ പ്രമുഖ മോഡലുകളും രംഗത്തെത്തിയിരിക്കുന്നു . മനുഷ്യരെപ്പോലെതന്നെ ഈ ഭൂമിയിലും ഇവിടുത്തെ സമസ്ഥ വിഭവങ്ങളിലും ഉടമസ്ഥാവകാശമുള്ള മറ്റ്‌ ജീവജാലങ്ങളിലേക്കുള്ള മനുഷ്യന്‍റെ…

Read More

ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷം

  ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു. നഗരത്തിൽ 30 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നിലവിൽ ഗുരുതരമായ സാഹചര്യമാണുള്ളതെന്നും മേയർ പറഞ്ഞു.

Read More