മലബാര്‍ വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/02/2024 )

മലബാര്‍   വാര്‍ത്തകള്‍  : ദിവാകരൻ ചോമ്പാല   ആശാനിലൂടെ ഗുരുവിനെ പഠിക്കണം: സ്വാമി പ്രബോധ തീർത്ഥ തലശ്ശേരി: ഗുരുവിനെ പോലെ തന്നെ ജന മനസ്സിൽ ഇടം നേടിയ മഹാത്മാവാണ് കുമാരനാശാനെന്ന് ശിവഗിരി മഠം ട്രസ്റ്റ് അംഗം സ്വാമി പ്രബോധ തീർത്ഥ അഭിപ്രായപ്പെട്ടു. കുഞ്ഞുനാളിലേ മനസ്സിൽ കൊണ്ടു നടന്ന ദുഃഖത്തിൻ്റെ നിവാരണമായി ആശാൻ കണ്ടത് ഗുരുവിനെ ശിഷ്യപ്പെട്ട് ജീവിക്കുകയെന്നതാണ്.ബോധാനന്ദ സ്വാമികളും, സത്യവ്രത സ്വാമികളും സ്വയം പ്രകാശിത മഹത്തുക്കളാണെങ്കിലും, ഇരുവരും ഗുരുവിൽ ലയിക്കുകയായിരുന്നു. പദ്യത്തേക്കാൾ ഗദ്യ കൃതികളിലും പ്രാവീണ്യം സിദ്ധിച്ച ആശാൻ, സന്യാസി മഠങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരാളല്ലെന്നും വിദേശ പഠനമടക്കം സിദ്ധിച്ച് ,ലോക പരിചയം നേടി മാനവ ദർശനം പ്രചരിപ്പിക്കാൻ നിയുക്ത നാവേണ്ടതാണെന്നും ഗുരു മുൻകൂട്ടി കണ്ടിരുന്നു. ജഗന്നാഥ ക്ഷേത്ര നിർമ്മാണത്തിന് മുമ്പുതന്നെ ഗുരു തലശ്ശേരിക്കയച്ചത് ആശാനെയായിരുന്നു. ഗുരുവിനെ മറ്റാരേക്കാളും അനുഭവിച്ചറിഞ്ഞ   ആശാനിലൂടെ ഗുരുവിനെ പഠിക്കാൻ നമുക്കാവണമെന്ന്…

Read More