തദ്ദേശ തെരഞ്ഞെടുപ്പ്:  മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ  ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി 

  കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളിലേയും കോന്നി ബ്ലോക്ക് പരിധിയിലെ കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലേയും സംവരണവാര്‍ഡുകളുടെ തെരഞ്ഞെടുപ്പാണ് ആദ്യദിവസം നടന്നത്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. തുടര്‍ന്ന് പട്ടികജാതി സ്ത്രീ സംവരണം, പട്ടിക ജാതി സംവരണം എന്നിങ്ങനെയുള്ള വാര്‍ഡുകളും നിശ്ചയിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനിക്കാട്…

Read More