കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ കൂടി പങ്കെടുത്ത് മെഡിക്കൽ കോളേജിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റര്‍ മെഡിക്കൽ കോളേജിൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകത മുന്നിൽ കണ്ടാണ് ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങൾ എത്രയും വേഗം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.ആദ്യഘട്ടത്തിൽ 120 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകൾ കൂടി തയ്യാറാക്കും.ആകെ 240 കിടക്കകൾ 2 നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ലഭ്യമായിരിക്കും. കാഷ്വാലിറ്റിയും സജ്ജമാക്കും.ഇതിനായി 30 ലക്ഷം രൂപ…

Read More