konnivartha.com : സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ ക്രമീകരണവുമായി കെഎസ്ആർടിസി. യൂണിറ്റുകളിലെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നൽകി. സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം.കോന്നി യൂണിറ്റിലെ 9 കെ എസ് ആര് ടി സി ബസ്സും അതാത് റൂട്ടില്‍ സര്‍വീസ് നടത്തും എന്ന് സ്റ്റേഷന് മാസ്റ്റര്‍ സി എ ഗോപാലകൃഷ്ണന് നായര്‍ പറഞ്ഞു . നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ബസ് ഉടമകളുടെ നഷ്ടം സർക്കാരിന് വ്യക്തമാണെങ്കിലും നിരക്ക് വർധിപ്പിക്കുന്നതിൽ സമയം വേണമെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആൻ്റണി രാജു മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചർച്ച നടന്നെങ്കിലും മന്ത്രിയിൽ…
Read More