കളമശ്ശേരി കാർഷികോത്സവം: വെളിയത്തുനാടിന്റെ കൂൺ വൈവിധ്യത്തിൽ അച്ചാർ മുതൽ പായസം വരെ konnivartha.com: മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന്റെ പ്രദർശന വിപണന മേളയിൽ തിളങ്ങി കൂണിന്റെ വൈവിധ്യ ഉത്പന്നങ്ങൾ. വെള്ളിയത്തുനാട് സഹകരണ ബാങ്കിന്റെ കീഴിലാണ് കൂണിന്റെ വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണത്തിന് ഇറക്കിയിരിക്കുന്നത്. കൊക്കൂൺ എന്ന പേരിൽ കൂൺ അച്ചാർ,ചമ്മന്തി പൊടി,കേക്ക്, ദോശമാവ്,സ്മൂത്തി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങളാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൂൺ ഗ്രാമമായ കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾ കൃഷി ചെയ്യുന്ന കൂൺ ഉപയോഗിച്ചാണ് ഓരോ ഉത്പന്നവും ഒരുക്കുന്നത്.
Read Moreടാഗ്: mushroom
പത്തനംതിട്ടയില്‍ ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം ജൂലൈ 26ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ജൂലൈ 26ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 25ന് മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം
Read More