konnivartha.com; വോളിബോളിനെ നെഞ്ചിലേറ്റിയ മൈലപ്രയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇനി പഞ്ചായത്തിന്റെ സ്വന്തം ടര്‍ഫ്‌കോര്‍ട്ടില്‍ കളിക്കാം. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മേക്കൊഴൂരില്‍ ആധുനിക സൗകര്യത്തോടെ വോളിബോള്‍ ടര്‍ഫും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചത്. വോളിബോളിന് ഏറ്റവും യോജിച്ച മഡ് ടര്‍റഫിന് ചെലവഴിച്ചത് 21 ലക്ഷം രൂപ. 16 ലക്ഷം രൂപ വിനിയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ്, ഡ്രസ്സിങ് റൂം, ഗാലറി എന്നിവ നിര്‍മിച്ചു. കുടിവെള്ളത്തിനും വിശ്രമത്തിനും സൗകര്യവും ഒരുക്കി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വോളിബോള്‍ ടര്‍ഫ് നിര്‍മിക്കുന്നത്.മൈലപ്രയില്‍ നിന്നും ദേശീയ താരങ്ങള്‍ പിറന്നപ്പോഴും സ്വന്തമായി ഒരു കോര്‍ട്ടില്ല എന്നതിന് പരിഹാരവുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ക്കറ്റായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തിന്റെ സ്ഥലത്താണ് പുതിയ ടര്‍ഫ്. ടര്‍ഫ് കോര്‍ട്ടിന്റെ പരിചരണ ചുമതല ഗ്രാമപഞ്ചായത്തിനാണ്. കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക്…
Read Moreടാഗ്: mylapra
കൊടിതോരണങ്ങളും ബോർഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല
konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…
Read Moreമൈലപ്ര: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി
konnivartha.com: പഞ്ചായത്തത്തിന്റെ ലൈസന്‍സ് കൂടാതെ മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വീടുകളില്‍ നായകളെ വളര്‍ത്തുവാന്‍ പാടില്ലെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ പൊതുജനസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാല്‍ നായകളെ വളര്‍ത്തുന്നവര്‍ അവയെ വീടുകളില്‍ പൂട്ടിയിട്ട് വളര്‍ത്തേണ്ടതാണെന്നും അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2222340.
Read Moreവിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര
konnivartha.com : വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തി ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായ മൈലപ്രയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഈ കാമ്പയിനിലൂടെ സംസ്ഥാന വ്യാപകമായി 7.5 ലക്ഷം പേരെ അനീമിയ പരിശോധ നടത്തി ആവശ്യമായവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കി. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക…
Read More