ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു

കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു konnivartha.com; കൊച്ചി : അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇന്ത്യൻ നേവിയിലെ മുൻ ചീഫ് പെറ്റി ഓഫീസർ എൻ. വിമൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫ്‍താൽമോളജി വിഭാഗം മേധാവി ഗോപാൽ എസ്. പിള്ളൈ , കൺസൽട്ടൻറ് ഡോ. അനിൽ രാധാകൃഷ്ണൻ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയർ സൊസൈറ്റി…

Read More