നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ സ്ഥലമാറ്റ അപേക്ഷ അംഗീകരിച്ചു

  കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു . കോന്നി തഹസിൽദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടന്റ് പദവിയിലേക്കാണ് മഞ്ജുഷയുടെ മാറ്റം. നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കിയിരുന്നു .സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന.

Read More