മാമലയില്‍ ശരണം വിളിയുടെ മാറ്റൊലി മുഴങ്ങുന്നു : മണ്ഡല മകരവിളക്ക് തീർഥാടനം: ശബരിമല നട 16ന് തുറക്കും

    വൃശ്ചികപ്പുലരിയിലെ സൂര്യ കിരണങ്ങള്‍ ശബരിമലയിലെ മാമാലകളുടെ നെറുകയില്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ശരണം വിളികളുടെ മാറ്റൊലി അയ്യപ്പ സ്വാമിയുടെ പൂങ്കാവനത്തില്‍ കെട്ടു നിറയ്ക്കും . മണ്ഡല മകരവിളക്ക് തീർഥാടനത്തിന് അയ്യപ്പക്ഷേത്രനട 16നു വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും.മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകും.പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും .നിയുക്ത മേൽശാന്തിമാരാണ് ആദ്യം തൃപടി കയറുക.ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാകുന്ന ചടങ്ങുകൾ നടക്കും…. 17നു വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. ഡിസംബർ 26നു വൈകിട്ട് 6.30നു തങ്കയങ്കി ചാർത്തി ദീപാരാധന…

Read More

വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി 

വാർത്തകൾ/വിശേഷങ്ങൾ ഒറ്റ നോട്ടത്തിൽ 2025 | മെയ് 17 | ശനി Www.konnivartha.com   ചരക്ക് ലോറി കൾക്കായി അതിർത്തി തുറന്നു.     ◾/ പഹല്‍ഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച അട്ടാരി വാഗ ബോര്‍ഡര്‍ 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുമാണ് അധികൃതര്‍ വിശദമാക്കുന്നത്   ◾/ ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.…

Read More