konnivartha.com/ എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലാമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി പ്രസിഡൻറ് യഷ്പാൽ ശർമ്മയും നമഹ സ്പോൺസർമാരായ ജിജോ ജോർജ്,അഡ്വക്കറ്റ് ജയകൃഷ്ണൻ നമഹ പ്രസിഡൻറ് രവി മങ്ങാട്,ജോയിൻസെക്രട്ടറി പ്രജീഷ് നാരായണൻ,മാതൃസമിതി കോഡിനേറ്റർ ജ്യോത്സ്ന സിദ്ധാർത്ഥ് എന്നിവർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.നമഹ പ്രസിഡൻറ് രവി മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ റിമപ്രകാശ് സ്വാഗതം ആശംസിച്ചു. ഓണാഘോഷങ്ങളുടെ ആഴത്തിലുള്ള അർത്ഥം പുതുതലമുറക്ക് പകർന്നു നൽകാൻ മാവേലിയായി…
Read More