വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

  konnivartha.com; നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി . കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്. രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം…

Read More

സ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും

konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും . 2025 ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച 2.30 pm ന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം. ഷെരീഫ് ഉദ്ഘാടനം ചെയ്യും .   ഫൗണ്ടർ മെമ്പര്‍ ബിജു എം ജോസഫ്, വര്‍ക്കിംഗ്‌ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബീന സാബു, വൈസ് പ്രസിഡന്റ് ബിജു കെ ബേബി, ജോയിന്റ് സെക്രട്ടറി ജോസ് യോഹന്നാന്‍, ജില്ലാ പ്രസിഡന്റ് ശശീന്ദ്രകുമാര്‍, സെക്രട്ടറി സജി സാമുവല്‍, ട്രഷറർ ശ്രീ എ വി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിലാസിനി, ചാണ്ടി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും എന്ന് ജില്ലാ സെക്രട്ടറി സജി സാമുവല്‍ അറിയിച്ചു

Read More