കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് konnivartha.com: : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നല്‍കും .യോഗത്തിൽ ഫാദർ സിനോയ് അദ്ധ്യക്ഷത വഹിക്കും . മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ് നിർവഹിക്കും . വിവിധ സോണുകളിലെ വൈദികർ കെ സി സി ഭാരവാഹികൾ അധ്യാപകർ യോഗത്തിൽ പങ്കെടുക്കുംഎന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിനി…
Read Moreടാഗ്: oottupara
അരുവാപ്പുലത്ത് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു
konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്‍ഡിലും ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര്‍ 19 മുതല്‍ തുടക്കം കുറിക്കുന്നു . ഓരോ വാര്‍ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില്‍ നായ്ക്കളെ എത്തിച്ചു കുത്തിവെയ്ക്കണം . വീടുകളില്‍ എത്തി കുത്തി വെയ്ക്കില്ല . ഒരു നായ്ക്കു പതിനഞ്ചു രൂപ വീതം അടയ്ക്കണം . വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ കുത്തി വെയ്പ്പിനു വരുമ്പോള്‍ തീര്‍ച്ചയായും കൊണ്ട് വരണം . ആരോഗ്യമുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ പഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തി വെയ്പ്പ് എടുക്കണം എന്ന് പഞ്ചായത്ത് അധ്യക്ഷ രേഷ്മ , വെറ്റിനറി സര്‍ജന്‍ എന്നിവര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447798965,8921544256
Read More