2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി 2022 മെയ് 1 മുതൽ സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്. പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മ അവാർഡുകൾ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം-നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. പത്മ വിഭുഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നീ പത്മപുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്കാരങ്ങള്‍ക്ക്…
Read More