പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreടാഗ്: palakkad
പോപ്പുലര്‍ ഫ്രണ്ടിന്‍റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
konnivartha.com; പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചിരുന്നു. ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), മലപ്പുറത്തെ പെരിയാർവാലി…
Read Moreവയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം.പാലക്കാട് എൻഡിഎ-എൽഡിഎഫ്,യുഡിഎഫ് മുന്നണികൾ ശുഭ പ്രതീക്ഷയില്‍ ആണ് . പാലക്കാടും വയനാടും നിലനിർത്താനാകുമെന്ന് കോൺഗ്രസ് നേതാക്കള്‍ പറയുന്നു . ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
Read Moreബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ലോക സഭാ , നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാവും. നിലവിൽ കോഴിക്കോട് കോർപറേഷന്‍ കൗണ്‍സിലറാണ് നവ്യ. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.
Read Moreപാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ്: സർക്കുലർ പുറത്തിറക്കി
konnivartha.com: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് സർക്കുലർ പുറത്തിറക്കി. പാലക്കാട്, ചേലക്കര നിയോജക മണ്ഡലങ്ങളിലും വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബർ 25 ഉം സൂക്ഷ്മ പരിശോധന 2024 ഓക്ടോബർ 28 നുമാണ്. സ്ഥാനാർഥികൾക്ക് 2024 ഒക്ടോബർ 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. വോട്ടെടുപ്പ് 2024 നവംബർ 13നും വോട്ടെണ്ണൽ നവംബർ 23നുമായിരിക്കുമെന്ന് സർക്കുലറിൽ അറിയിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം 2024 ഒക്ടോബർ 15 മുതൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു. മാതൃക പെരുമാറ്റചട്ടത്തിന്റെ വിശദാംശങ്ങൾ eci.gov.in/Handbooks, eci.gov.in/manuals, http://ceo.kerala.gov.in/handbooks എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
Read Moreപാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര്‍ 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read Moreആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 മെയ് 02, 03 തീയതികളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2024 മെയ് 02, 03 തീയതികളിൽ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.…
Read Moreപാലക്കാട് ജനിച്ച ജാക്കിന്റെ കുളമ്പടികൾ കോന്നി മണ്ണിൽ കേൾക്കും
കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും. അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5 മാസം മുന്നേ പാലക്കാട് നിന്നുമാണ് ഇവനെ കുളത്തുമണ്ണിൽ കൊണ്ട് വന്നത്. ഇപ്പോൾ 11 മാസത്തെ വളർച്ച ഉണ്ട്. പൂർണ്ണമായും സവാരിക്ക് ഉദ്ദേശിച്ചാണ് കൊണ്ട് വന്നത്. സവാരി നടത്തണം എങ്കിൽ രണ്ടു വയസ്സ് കഴിയണം. അപ്പോൾ കുതിര വണ്ടിയും സജീകരിച്ചു ഒരു കുതിരയെ കൂടി എത്തിച്ചു മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാന്റെയും ഷൈനിന്റെയും തീരുമാനം. ഷാൻ ഇപ്പോൾ പൂർണ്ണമായും ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്. 11 മാസം പ്രായമുള്ള ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും…
Read Moreഏഴുപേരുടെ ജീവന്‍കവര്‍ന്ന ആക്രമകാരിയായ കാട്ടാനയെ വനപാലകര്‍ പിടികൂടി
വനത്തില്‍ വച്ച് ഏഴു പേരുടെ ജീവന്‍ എടുത്ത കാട്ടു കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ മയക്കു വെടി വെച്ച് പിടികൂടി .പാലക്കാട് അട്ടപ്പാടിക്കാരെ ഏറെ നാളായി വിരട്ടിവന്ന കാട്ടുകൊമ്പനെയാണ് വനപാലകര്‍ പിടിച്ചത് .തുടര്‍ന്ന് മലയാറ്റൂര്‍ കോടനാട് ആനസങ്കേതത്തില്‍ ആനയെ എത്തിച്ചു . ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് വനപാലകര്‍ തങ്ങളുടെ ദൌത്യം ആരംഭിച്ചത് . കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടുകൊമ്പനെ പിടികൂടാന്‍ ഉന്നത വനപാലകന്‍റെ നിര്‍ദേശം ലഭിച്ചതോടെ വയനാട് സ്‌പെഷ്യല്‍ ആനസ്‌ക്വാഡില്‍നിന്നുള്ള 130ഓളം ഉദോഗ്യസ്ഥരും ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേഞ്ച് ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,പോലീസ് എന്നിവരുടെ വന്‍ സംഘം വനത്തില്‍ കയറി .കാട്ടാനയുടെ സഞ്ചാര പാത പിന്തുടര്‍ന്നു. ജനവാസംകുറവുള്ള മേലേസാമ്പാര്‍ക്കോട് ഭാഗത്ത് കാട്ടാനയെ കണ്ടെത്തി .തുടര്‍ന്ന് വയനാട് വന്യജീവീസങ്കേതത്തില്‍നിന്നെത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ ആദ്യ മയക്കു മരുന്ന് വെടി വെച്ചു.ആദ്യ വെടി കാട്ടു കൊമ്പന് കൊണ്ടു.എന്നാല്‍…
Read More