കോന്നി മേഖലയില്‍ പൊതു ജല വിതരണം മുടങ്ങിയിട്ട് ഒന്നര മാസം  : പഞ്ചായത്ത് ജന പ്രതിനിധികള്‍ കോന്നിയിലെ ജല വിഭവ വകുപ്പ് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി

കോന്നി മേഖലയില്‍ പൊതു ജല വിതരണം മുടങ്ങിയിട്ട് ഒന്നര മാസം  : പഞ്ചായത്ത് ജന പ്രതിനിധികള്‍ കോന്നിയിലെ ജല വിഭവ വകുപ്പ് ഓഫീസ് മുന്നില്‍ ധര്‍ണ്ണ നടത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു പ്രളയം കഴിഞ്ഞിട്ടും കോന്നി വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ഉള്ള പമ്പ് ഹൌസുകളില്‍ നിന്നും ജല വിതരണം തുടങ്ങിയില്ല . ഒന്നര മാസമായി ജല വിതരണം മുടങ്ങിയിട്ട് . കോന്നി അരുവാപ്പുലം പഞ്ചായത്ത് മേഖലയില്‍ കൊട്ടാരത്തില്‍ കടവ് പമ്പു ഹൌസില്‍ നിന്നുമാണ് ജലം എത്തേണ്ടത് . ഈ പമ്പ് ഹൌസിലെ മോട്ടോറില്‍ ചെളി നിറഞ്ഞതിനാല്‍ പംബിംഗ് പൂര്‍ണ്ണമായും മുടങ്ങി .അറ്റകുറ്റപണികള്‍ നടത്തുവാനോ പകരം മോട്ടോര്‍ എത്തിച്ചു ജല വിതരണം തുടങ്ങുവാനോ ജല അതോറിറ്റി ശ്രമിച്ചില്ല .. മലയോര മേഖലയായ കോന്നിയില്‍ പൊതു പൈപ്പുകളെ ആശ്രയിച്ചുള്ള ആയിരകണക്കിന് ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നു…

Read More