പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടി ബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസിധര (48)നാണ് അറസ്ററിലായത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പന്തളം ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്, ഏനാത്ത് എസ് എച്ച് ഒ അമൃത് സിംഗ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം . കഴിഞ്ഞ 8 ന് രാത്രി പന്തളം കുരമ്പാല സ്വദേശി അനീഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറിലധികം റബ്ബർ ഷീറ്റുകളും ആക്ടീവ സ്കൂട്ടറും കവർന്ന് പ്രതി കടന്നിരുന്നു.പിറ്റേന്ന് പുലർച്ചെ 5 മണിക്കാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന്, പന്തളം പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തി സംശയമുള്ള നിരവധിപേരെ നിരീക്ഷിച്ചു…
Read More