റിപ്പോര്‍ട്ട് ജിബു വിജയൻ ഇലവുംതിട്ട ( ദുബായ് ) അഗ്നി ആഗ്നസ് ജയന്‍ പത്തനംതിട്ട : ത്രിപ്പയാർ കളിമണ്ഡലം അവതരിപ്പിക്കുന്ന ഗുരുദേവ മാഹാത്മ്യം കഥകളി ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു . കേരളീയ സാംസ്കാരിക മണ്ഡലങ്ങളിൽ ഏറെ ചർച്ചയാകപ്പെട്ട ഗുരുദേവ മാഹാത്മ്യം കഥകളി ഇലവുംതിട്ട മൂലൂർ സ്മാരകത്തിലായിരുന്നു ആദ്യം അരങ്ങേറിയത് . ത്രിപ്പയാർ മഹാദേവ ക്ഷേത്ര അങ്കണത്തിൽ അനുമതി നിഷേധിക്കപ്പെടുകയും , നിയമ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഗുരുദേവ മാഹാത്മ്യം കഥകളി അവതരിപ്പിക്കപ്പെടുമ്പോൾ , കഥകളി എന്ന കേരളീയ സാംസ്കാരിക കലയിൽ കാലഘട്ടത്തിനനുസരിച്ചു കീഴ്വഴക്കങ്ങളിലും ,കേട്ടുപാടുകളിലും മാറ്റം വരേണ്ട ആവശ്യകതയാണ് ഓർമ്മപ്പെടുത്തുന്നത് .നവോത്ഥാനചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഒരേട്.കേരളചരിത്രം ഇന്നു വരെ കണ്ട യുഗപ്രഭാവന്മാരിലൊരാൾ. ആത്മീയാചാര്യനും, മഹാതപസ്വിയും, സാമൂഹ്യപരിഷ്കർത്താവുമായ ശ്രീനാരായണഗുരുദേവന്റെ ചരിതം കഥകളിയാക്കിയത് അടുത്തിടെയാണ്.തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം എന്ന കഥകളി സംഘമാണ് ഗുരുദേവ മാഹാത്മ്യം…
Read More