പേര് കോന്നി മെഡിക്കല്‍ കോളേജ് : വാഹനാപകടത്തില്‍ പരിക്കേറ്റാല്‍ ആശ്രയം കോട്ടയം മെഡിക്കല്‍ കോളേജ്

konnivartha.com; മലയോരഗ്രാമങ്ങളായ കോന്നി , ചിറ്റാർ, സീതത്തോട്, തേക്കുതോട്, തണ്ണിത്തോട്, മണ്ണീറ ,കൊക്കാതോട് ,കല്ലേലി കലഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു വാഹനാപകടമോ മറ്റ് അത്യാഹിതമോ നടന്നാൽ കിലോമീറ്ററുകൾ താണ്ടി പത്തനംതിട്ടയിലോ കോട്ടയത്തോ ആശുപത്രിയിൽ പോകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴും ഉള്ളത് . കോന്നി മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സ മാത്രം എന്ന് ജനങ്ങള്‍ പരക്കെ പരാതി ഉന്നയിച്ചു . കോടികള്‍ മുടക്കി നിര്‍മ്മാണം നടത്തുകയും ഉദ്ഘാടനം ആഘോക്ഷിക്കുകയും ചെയ്തിട്ടും വാഹനാപകടത്തില്‍ ഉള്ള ആളുകളെ ചികിത്സിക്കാന്‍ ഉള്ള കാര്യമായ സജീകരണം ഇല്ലെങ്കില്‍ കോന്നി മെഡിക്കല്‍ കോളേജ് കൊണ്ട് പൊതു ജനത്തിന് എന്ത് പ്രയോജനം . ശബരിമലയടക്കം വാഹനാപകടം ഉണ്ടായാല്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നില്ല . ശബരിമല തീര്‍ഥാടന കാലത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളേജിനെ വകുപ്പ് മന്ത്രിയടക്കം ഉള്ളവര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റുന്നവരെ എന്ത്…

Read More

ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം: എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

    konnivartha.com; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് .   നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.ആഴം ഉള്ള കുഴിയിലേക്ക് ആണ് ഓട്ടോ മറിഞ്ഞത് എന്ന് നാട്ടുകാര്‍ പറഞ്ഞു .   ഡ്രൈവറും  ആറു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .ഒരാള്‍ക്ക് പരിക്ക് ഗുരുതരം അല്ല .ഈ കുട്ടിയെ വീട്ടിലേക്ക് വിട്ടു . സാധാരണ പോകുന്ന ഓട്ടോയില്‍ അല്ല ഇന്ന് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോയത് .…

Read More

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 19/11/2025 )

  കേരളത്തിലെ പത്തനംതിട്ട (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm/h) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with Heavy rainfall and gusty wind speed reaching 40…

Read More

കനത്ത മഴയ്ക്ക് സാധ്യത :പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ( 11/11/2025 / (8:14 pm )

  konnivartha.com; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട (ഓറഞ്ച് അലർട്ട് അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the Pathanamthitta (ORANGE ALERT: Valid for next 3 hrs) districts of Kerala.

Read More

പോപ്പുലര്‍ ഫ്രണ്ടിന്‍റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

  konnivartha.com; പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു.   മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡി‌പി‌ഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ‍.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.   ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചിരുന്നു.   ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), മലപ്പുറത്തെ പെരിയാർവാലി…

Read More

തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം:ആവശ്യമായ സൗകര്യം ഉറപ്പാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com; നവംബര്‍ 17 ന് ആരംഭിക്കുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭ നടത്തിപ്പ് അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. 24 മണിക്കൂറും പൊലിസ്, മെഡിക്കല്‍ സേവനം ഉറപ്പാക്കും. ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് ടീമുകള്‍ സജീവമായി രംഗത്തിറങ്ങും. തടസമില്ലാത്തെ വൈദ്യുതി കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കും. മുടക്കമില്ലാത്തെ കുടിവെള്ളം വിതരണം ചെയ്യും. താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തും. എക്സൈസിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. സ്പെഷ്യല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും. ഭക്ഷണശാലകളില്‍ ദൈനംദിന പരിശോധനയും അണുനശീകരണ ശുചീകരണ പ്രവര്‍ത്തനവും ആരോഗ്യ വകുപ്പ് ഏകോപിപ്പിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.…

Read More

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞു : ബൈക്ക് മറിഞ്ഞു “കുട്ടിക്കള്ളന് “ഗുരുതരപരിക്ക്

  പത്തനംതിട്ട ജനറല്‍ ആശുപത്രി മുറ്റത്ത്‌ വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോയ സംഘത്തിലെ പ്രധാനി അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലായി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ  സംഘം ആണ് ബൈക്ക് മോഷ്ടിച്ചത് . ഈ ബൈക്കില്‍ സഞ്ചരിക്കവേ രാത്രിയില്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരംപടി ജങ്ഷനിലാണ് അപകടമുണ്ടായത് .ബൈക്ക് കെട്ടിടത്തിലിടിച്ച് റബ്ബര്‍ത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം . ഗുരുതരമായി പരിക്കേറ്റ കുട്ടിക്കള്ളനെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനാറും പതിനാലും വയസുള്ള ആളുകള്‍ ആണ് ബൈക്ക് മോഷ്ടിച്ചത് . പതിനാലുകാരന്‍ മുന്‍പും ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .

Read More

ഭരണഭാഷ വാരോഘോഷം: ജീവനകാര്‍ക്ക് തര്‍ജമ മല്‍സരം സംഘടിപ്പിച്ചു

konnivartha.com; ജില്ലാ ഭരണകൂടവും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ക്ക് തര്‍ജമ മത്സരം സംഘടിപ്പിച്ചു. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസര്‍ മാലൂര്‍ മുരളീധരന്‍ നേതൃത്വം നല്‍കി. ഭരണഭാഷ, മലയാളം, ലിപി പരിഷ്‌കരണം എന്നിവ സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ഉപയോഗിക്കുന്ന പ്രധാന പദങ്ങളുടെ ശരിയായ പ്രയോഗം പരിചയപെടുത്തി. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജമ മല്‍സരത്തില്‍ റവന്യു വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്കുമാരായ പി വി മായ, സോണി സാംസണ്‍ ഡാനിയേല്‍ എന്നിവര്‍ ഒന്ന്, രണ്ട് സ്ഥാനം നേടി. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ബി ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Read More

പത്തനംതിട്ട ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം

കേരള സംസ്‌കാരത്തെയും മലയാള ഭാഷാ പഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണം: ജില്ലാ കലക്ടര്‍ ജില്ലാതല മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന് തുടക്കം കേരള സംസ്‌കാരത്തെപറ്റിയും മലയാള ഭാഷാപഠനത്തെക്കുറിച്ചും ശരിയായ ചിന്ത പുതുതലമുറയില്‍ വളര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും വിവരപൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മലയാളദിന- ഭരണഭാഷ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നമ്മുടെ വികസന ആശയം വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വികസനമെങ്കില്‍ കേരളത്തില്‍ നഗര, ഗ്രാമ ഭേദമന്യേ സമഗ്രവികസനമാണ് ഉള്ളത്. വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിലൂടെയാണ് ആരോഗ്യം, മാനവ വികസന സൂചിക, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ കേരളം നേട്ടം കൈവരിച്ചത്.   കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി…

Read More

പരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

  konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Read More