കോന്നി വാര്‍ത്ത ഡോട്ട് കോം : ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ആയുഷ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.സുനിത, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയൂര്‍വേദ ഡിസ്‌പെന്‍സറികളിലും ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നത്. കൊടങ്ങല്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്,…
Read More